(www.kl14onlinenews.com)
(13-jan-2025)
ദോഹ : സേവന പാതയിൽ അഞ്ചു പതിറ്റാണ്ട് പൂർത്തീകരിക്കുന്ന കാസറഗോഡ് മുസ്ലിം ജമാഅത്ത് ഖത്തർ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ദോഹ ഓൾഡ് ഐഡിയൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ജനബാഹുല്യം കൊണ്ട് മികവുറ്റതായി.
പരിപാടി ജമാഅത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്ന സി എ അബൂബക്കർ ചെങ്കളയുടെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തി പ്രാർത്ഥനയോടെ ആരംഭിച്ചു. പ്രസിഡന്റ് ലുഖ്മാൻ തളങ്കരയുടെ അധ്യക്ഷതയിൽ ആദം കുഞ്ഞി തളങ്കര സ്വാഗതം ആശംസിച്ചു. വേൾഡ് കെഎംസിസി വൈസ് പ്രസിഡന്റ് എസ് എ എം ബഷീർ ഉദ്ഘാടനം ചെയ്തു. ജമാഅത്തിന്റെ കീഴിൽ വർഷങ്ങളായി നടത്തി വരുന്ന പ്രവർത്തനങ്ങളെ അനുമോദിക്കുകയും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു. ഈ കാലയളവിൽ ജമാഅത്ത് സംഘടിപ്പിച്ച പരിപാടികളെ സദസ്സിന് മുമ്പാകെ ജമാഅത്തിന്റെ നൽവഴികൾ എന്ന വിഷയത്തെ ആസ്‌പദമാക്കി സ്വാഗത സംഘം ചെയർമാൻ യുസുഫ് ഹൈദർ വിശദീകരിച്ചു. സിജി ഹ്യൂമൻ റിസോർസ് അംഗം നിസാർ പെർവാഡ് കരിയർ ഗൈഡൻസ് ക്ലാസ്സിന് നേതൃത്വം നൽകി. സമകാലിക സാഹചര്യത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട വിഷയത്തെ ആസ്‌പദമാക്കി അദ്ദേഹം സംസാരിച്ചു. പരിപാടിയിൽ സാദിഖ് പാക്യര, സമീർ ഉടുമ്പുതല, സിദ്ദിഖ് മണിയമ്പാറ, നാസർ കൈതക്കാട്, സഗീർ, അബ്ദുൽ കയ്യും മാളിക എന്നിവർ അതിഥികളായി പങ്കെടുത്തു. മൻസൂർ മുഹമ്മദ്, അബ്ദുള്ള ത്രീസ്റ്റാർ, ഹാരിസ് പി എസ്, റഫീഖ് കുന്നിൽ, ഹാരിസ് എരിയാൽ, അലി ചെരൂർ, ബഷീർ ചെർക്കള, ഫൈസൽ ഫില്ലി, ബഷീർ കെ എഫ് സി, ഷാകിർ കാപ്പി, ഹാരിസ് ചൂരി, അഷ്‌റഫ് കുളത്തുങ്കര, ജാഫർ കല്ലങ്ങാടി, ഷാനിഫ് പൈക, ജാഫർ പള്ളം, റിസ്‌വാൻ പള്ളം, സാബിത്ത് തുരുത്തി, മഹ്‌റൂഫ്, മഹമൂദ് മാര, മഹ്ഫൂസ്, ഷകീബ് എം പി, അർഷാദ് എന്നിവർ നേതൃത്വം നൽകി. ട്രഷറർ ബഷീർ സ്രാങ്ക് നന്ദി ആശംസിച്ചു.
Post a Comment