(www.kl14onlinenews.com)
(13-jan-2025)
ആലപ്പുഴ: സ്ത്രീകൾക്കെതിരായ പരാമർശങ്ങളിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കണമെന്നും തെറ്റായ പ്രവണതകൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർക്കശമായി നേരിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹരിപ്പാട് സിപിഎം ജില്ലാ സമ്മേളന സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'സ്ത്രീകളുടെ അഭിമാനം ചോദ്യം ചെയ്യുന്ന തരത്തിലുള്ള വാക്കോ നോക്കോ പ്രവർത്തിയോ ഉണ്ടായാൽ കർശനമായ നിലാപാടാണ് സ്വീകരിക്കുന്നത്. എല്ലാ പൊതുവിടങ്ങളിലും സ്ത്രീകൾ സുരക്ഷിതരായിരിക്കണം. അവിടെ തെറ്റായ നോട്ടമോ തെറ്റായ രീതികൾ സ്വീകരിക്കലോ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും കർക്കശമായി നേരിടും,' മുഖ്യമന്ത്രി പറഞ്ഞു.
ചലച്ചിത്ര താരം ഹണി റോസിനെതിരായ ലൈംഗീകാധിക്ഷേ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിൽ തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം, ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചെവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. അടിയന്തര സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കോടതി ആര്‍ക്കും പ്രത്യേക പരിഗണനയില്ലെന്നും സാധാരണക്കാരനില്ലാത്ത അവകാശം പ്രതിക്കില്ലെന്നും വ്യക്തമാക്കി.
Post a Comment