ഇന്ത്യയുടെ ടെസ്റ്റ് ലോകകപ്പ് സ്വപ്നം തകർന്നു; പരിക്കേറ്റ ഹേസൽവുഡിന് പകരമെത്തി തീയായി; ഇത് തീയുണ്ട ബോളണ്ടിന്റെ രണ്ടാം വരവ്

(www.kl14onlinenews.com)
(05-jan-2025)

ഇന്ത്യയുടെ ടെസ്റ്റ് ലോകകപ്പ് സ്വപ്നം തകർന്നു;
പരിക്കേറ്റ ഹേസൽവുഡിന് പകരമെത്തി തീയായി; ഇത് തീയുണ്ട ബോളണ്ടിന്റെ രണ്ടാം വരവ്

സിഡ്‌നി :
തീർത്തും അപ്രതീക്ഷിതമായിരുന്നു 35 കാരനായ സ്‌കോട്ട് ബോളണ്ടിന്റെ ബോർഡർ ഗാവസ്‌കർ ട്രോഫി ടൂർണ്ണമെന്റിലേക്കുള്ള പ്രവേശനം. പരിക്കേറ്റ സ്റ്റാർ പേസർ ഹേസൽവൂഡിന് പകരമായിട്ടിട്ടായിരുന്നു ആദ്യ ഇലവനിലെത്തിയത്. അഡലെയ്ഡിലാണ് ആദ്യ അവസരമൊരുങ്ങിയത്. ഇരു ഇന്നിങ്‌സിലുമായി താരം അഞ്ച് വിക്കറ്റുകൾ നേടി. എന്നാൽ മൂന്നാം ടെസ്റ്റായ ഗാബയിൽ ഹേസൽവുഡ് തിരിച്ചുവന്നതോടെ ബോളണ്ടിന് വീണ്ടും പുറത്തിരിക്കേണ്ടി വന്നു.

എന്നാൽ ഗാബയിൽ വീണ്ടും ഓസീസിന്റെ ഫസ്റ്റ് ചോഴ്സായ ഹേസൽവുഡിന് പരിക്കേറ്റതോടെ നാലാം ടെസ്റ്റിൽ മെൽബണിൽ വീണ്ടും തിരിച്ചെത്തി. ഇരു ഇന്നിങ്‌സിലുമായി താരം ആറ് വിക്കറ്റുകൾ നേടി. ഇപ്പോൾ നടക്കുന്ന അഞ്ചാം ടെസ്റ്റായ സിഡ്‌നിയിലും താരം തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. ഇരു ഇങ്ങ്‌സിലുമായി താരം 10 വിക്കറ്റുകളാണ്‌ നേടിയത്. ഓസീസിന് വേണ്ടി ഇത് വരെ 12 ടെസ്റ്റുകൾ മാത്രം കളിച്ച് 46 വിക്കറ്റുകൾ നേടിയിട്ടുണ്ട് താരം. ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക്, കമ്മിൻസ് തുടങ്ങി ഓസീസിന്റെ ഫസ്റ്റ് ചോഴ്സ് ത്രയങ്ങൾക്കിടയിൽ അവസരം നഷ്ടപ്പെട്ടുപോയ ബോളണ്ടിന് ശരിക്കുമിത് ഒരു രണ്ടാം വരവാണ്

അതേ സമയം അഞ്ചാം ടെസ്റ്റിൽ ഓസീസ് അനായാസ വിജയത്തിലേക്ക് മുന്നേ റുകയാണ്. ഇന്ത്യ ഉയർത്തിയ 161 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശി തുടങ്ങിയ ഓസീസ് 13 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് കടന്നു. സൂപ്പർ താരം ബുംമ്രയ്ക്ക് പരിക്കേറ്റതാണ് തിരിച്ചടിയായത്. ബുംമ്ര രണ്ടാം ഇന്നിങ്സിൽ ബോൾ ചെയ്യാനെത്തിയില്ല

അതേ സമയം മൂന്നാം ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസിൽ തുടങ്ങിയ ഇന്ത്യയ്ക്ക് ആദ്യ സെഷനിന്റെ തുടക്കത്തിൽ തന്നെ ബാക്കി വിക്കറ്റുകളും നഷ്ടമായി. 157 റൺസാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് നേടാനായത്. ഒന്നാം ഇന്നിങ്സിൽ 185 റൺസെടുത്തിരുന്ന ഇന്ത്യ ഓസീസിനെ 181 റൺസിന്.
 ഓൾ ഔട്ടാക്കി നാല് റൺസിന്റെ ലീഡെടുത്തിരുന്നു.

സിഡ്നിയിലും തോറ്റ് ബോർഡർ ഗാവസ്കർ ട്രോഫി പരമ്പര കൈവിട്ട് ഇന്ത്യ. 10 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഓസ്ട്രേലിയ ബോർഡർ ഗാവസ്കർ ട്രോഫി പരമ്പര പിടിക്കുന്നത്. കഴിഞ്ഞ രണ്ട് വട്ടം ഓസീസ് മണ്ണിൽ വിജയേതിഹാസം രചിച്ച ഇന്ത്യ പക്ഷെ ഇത്തവണ ദയനീയമായി പരാജയപ്പെട്ടു. സിഡ്നി ടെസ്റ്റിലും തോറ്റ് പരമ്പര 3-1ന് നഷ്ടമായതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലൽ കാണാതെ ഇന്ത്യ പുറത്തായി. 

പരമ്പരയിൽ പെർത്തിൽ ജയിച്ച് 1-0ന് മുൻപിൽ നിന്നതിന് ശേഷമാണ് ഇന്ത്യ 1-3ന് തോൽവി വഴങ്ങിയത്. ബുമ്രയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് ഇന്ത്യ പെർത്തിൽ ജയിച്ചത്. പെർത്ത് ടെസ്റ്റിലാണ് ഇന്ത്യൻ ബാറ്റർമാർ അൽപ്പമെങ്കിലും പിടിച്ചു നിന്നത്. മോശം ഫോം തുടർന്നതിനെ തുടർന്ന് ക്യാപ്റ്റൻ രോഹിത് ശർമയെ സിഡ്നിയിലെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാൽ ഇതും സിഡ്നിയിൽ ഇന്ത്യയുടെ പ്രകടനത്തിൽ കാര്യമായ മാറ്റമൊന്നും കൊണ്ടുവന്നില്ല.

സിഡ്നിയിൽ രണ്ടാം ഇന്നിങ്സിൽ 162 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഓസ്ട്രേലിയ 27 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ജയം തൊട്ടു. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ ബുമ്രയ്ക്ക് പന്തെറിയാനാവാതെ പോയത് ഇന്ത്യക്ക് തിരിച്ചടിയായി. രണ്ടാം ഇന്നിങ്സിൽ 58-3 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീണെങ്കിലും ട്രാവിസ് ഹെഡ്ഡും വെബ്സ്റ്ററും ചേർന്ന് കൂട്ടുകെട്ട് സൃഷ്ടിച്ച് വലിയ അപകടങ്ങളില്ലാതെ ഓസ്ട്രേലിയയെ ജയിപ്പിച്ചു കയറ്റി. 

39 റൺസിൽ നിൽക്കെ ഓപ്പണർ കോൺസ്റ്റാസിന്റെ വിക്കറ്റ് പ്രസിദ്ധ് കൃഷ്ണ വീഴ്ത്തി. തൊട്ടുപിന്നാലെ ആറ് റൺസ് മാത്രം എടുത്ത് നിന്ന ലാബുഷെയ്നേയും പ്രസിദ്ധ് മടക്കി. വീണ്ടും ഓസ്ട്രേലിയയെ പ്രഹരിച്ച് പ്രസിദ്ധ് എത്തിയപ്പോൾ സ്റ്റീവ് സ്മിത്തും മടങ്ങി. നാല് റൺസ് മാത്രമാണ് സ്മിത്ത് നേടിയത്. എന്നാൽ ഖ്വാജ ഒരു വശത്ത് പിടിച്ചു നിന്ന് 41 റൺസ് നേടി. ഓസീസ് സ്കോർ 100 റൺസ് പിന്നിട്ടതിന് ശേഷമാണ് ഖ്വാജ മടങ്ങിയത്. ഖ്വാജ മടങ്ങിയതിന് പിന്നാലെ ട്രാവിസ് ഹെഡ്-വെബ്സ്റ്റർ സഖ്യം ഓസ്ട്രേലിയയെ ജയത്തിലേക്ക് നയിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 185 റൺസിനാണ് പുറത്തായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 181ൽ പുറത്താക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ നിരയിൽ ഋഷഭ് പന്ത് ഒഴികെ മറ്റൊരു ഇന്ത്യൻ ബാറ്ററും പൊരുതാൻ തയ്യാറായില്ല. 33 പന്തിൽ നിന്ന് 61 റൺസ് നേടി പന്ത് മത്സരത്തിന്റെ ഗതി തിരിക്കാൻ ശ്രമിച്ചെങ്കിലും മറ്റൊരു ഇന്ത്യൻ ബാറ്ററിൽ നിന്നും പന്തിന് പിന്തുണ ലഭിച്ചില്ല.

Post a Comment

Previous Post Next Post