(www.kl14onlinenews.com)
(02-jan-2025)
കാസർകോട്:
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂവി അഡ്മിറേഴ്സ് അസോസിയേഷൻ (മ) 2024'ലെ വിവിധ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
മികച്ച മിനി സിനിമ സംവിധായകനുള്ള അവാർഡ് കാസർകോട് സ്വദേശിയായ റമിസ്സ് കമാൽ ഏറ്റുവാങ്ങി.
പത്തിലധികം ഹ്രസ്വചിത്രങ്ങൾക്ക് തിരക്കഥയും, സംവിധാനവും നിർവ്വഹിച്ചിട്ടുള്ള റമിസ്സിന്റെ 2024ൽ റിലീസായ ഒറ്റക്കണ്ണി മിനി സിനിമയുടെ സംവിധാനത്തിനാണ് അവാർഡ്.
മൂവി അഡ്മിറേഴ്സ് അസോസിയേഷൻ 2024'ലെ മ-പുരസ്‌കാരം കൊച്ചി ക്വിൻസ്‌വ്യൂ പാർക്ക് ഓപ്പൺ തിയേറ്ററിൽ വെച്ചാണ് നൽകിയത്.
സിനിമ മേഖലയിൽ രണ്ടര പതിറ്റാണ്ടായി ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി പ്രവർത്തിച്ചുവരുന്ന അസ്‌ലം പുല്ലേപടി , ജീവകാരുണ്യ പ്രവർത്തന രംഗത്ത് പതിറ്റാണ്ടുകളായി ശ്രദ്ധേയ പ്രവർത്തനം നടത്തിവരുന്ന ഉദിനൂർ സ്വദേശി എ.ജി.കമറുദ്ധീൻ എന്നിവരാണ് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയത്.
ആയിഷ സുൽത്താന സംവിധാനം ചെയ്ത ഫ്ലഷ് എന്ന മലയാള സിനിമയിലൂടെ നായകനായി വന്ന പ്രണവ് പ്രശാന്താണ് അവാർഡുകൾ വിതരണം ചെയ്തത്.
സുനിൽ കുമാർ,നവാസ് അമീർ, കെ.ഫിറോസ് എന്നിവർ സംസാരിച്ചു, എ.ജി.കമറുദ്ധീൻ, റമിസ്സ് കമാൽ എന്നിവർ മറുപടി പ്രസംഗം നടത്തി, തുടർന്ന് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ലവ്ഫോർ കൊച്ചി ട്രൂപ്പിന്റെ ട്രാക്ക് ഗാനമേളയും അരങ്ങേറി.
Post a Comment