സംസ്ഥാന കേരളോൽസവത്തിൽ (ദേശീയ മത്സരം) ജില്ലയ്ക്ക് അഭിമാനമായി വാണിയംപാറ ചങ്ങമ്പുഴ കലാ കായിക വേദി

(www.kl14onlinenews.com)
(03-jan-2025)

സംസ്ഥാന കേരളോൽസവത്തിൽ (ദേശീയ മത്സരം) ജില്ലയ്ക്ക് അഭിമാനമായി വാണിയംപാറ ചങ്ങമ്പുഴ കലാ കായിക വേദി
തിരുവനന്തപുരം: വുമൺസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് സമാപിച്ച സംസ്ഥാന കേരളോൽസവത്തിൽ (ദേശീയ മത്സരം ) കാസറഗോഡ് ജില്ലയ്ക്ക് അഭിമാനമായി വാണിയംപാറ ചങ്ങമ്പുഴ കലാ കായിക വേദി മികച്ച പ്രകടനം നടത്തി.
14 ജില്ലകളിലെ ടീമുകൾ മത്സരിച്ച നാടോടിനൃത്തം ഗ്രൂപ്പ് മത്സരത്തിൽ രണ്ടാം സ്ഥാനവും നാടോടിപാട്ട് ഗ്രൂപ്പ് മത്സരത്തിൽ A ഗ്രേഡും ചങ്ങമ്പുഴ ടീം കരസ്ഥമാക്കി.
കേരള നാടോടികലകളുടെ ഉത്സവമായ കേരളോൽസവ നാടോടിനൃത്ത മത്സരത്തിൽ കാസറഗോഡ് ജില്ലയ്ക്ക് വേണ്ടി മത്സരിച്ച ചങ്ങമ്പുഴ ടീം പളിയനൃത്തം ആണ് അവതരിപ്പിച്ചത്. രവി വാണിയംപാറയുടെ നേതൃത്വത്തിൽ ശ്രീഷ്മ ജയനാരായണൻ ആണ് നൃത്തം പരിശീലിപ്പിച്ചത്.

നാടോടിപാട്ട് മത്സരത്തിൽ പ്രേക്ഷകരുടെ മികച്ച അഭിപ്രായമാണ് ടീം നേടിയത്. രവി വാണിയംപാറയാണ് നാടോടി പാട്ട് പരിശീലിപ്പിച്ചത്.
ദേശീയ മത്സര വിഭാഗത്തിൽ മികച്ച പ്രകടനം നടത്തിയ ചങ്ങമ്പുഴ ടീം, ഫെബ്രുവരിയിൽ ആലപുഴയിൽ വെച്ച് നടക്കുന്ന കേരളോത്സവ ആർട്സ് വിഭാഗത്തിൽ മലയാള നാടകം, ഹിന്ദി നാടകം എന്നിവ മത്സരിക്കാനുമുണ്ട്.

Post a Comment

Previous Post Next Post