(www.kl14onlinenews.com)
(03-jan-2025)
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തിട്ടും സിഡ്നിയിലും ഒന്നാം ഇന്നിങ്സിൽ തകർന്നടിഞ്ഞ് ഇന്ത്യ. 72.2 ഓവറിൽ 185 റൺസിന് ഇന്ത്യ ഓൾഔട്ടായി. 98 പന്തിൽ നിന്ന് 40 റൺസ് എടുത്ത ഋഷഭ് പന്ത് ആണ് ഒന്നാം ഇന്നിങ്സിലെ ഇന്ത്യയുടെ ടോപ് സ്കോറർ. പന്ത് അല്ലാതെ മറ്റൊരു ബാറ്റർക്കും 30ന് മുകളിലേക്ക് സ്കോർ കണ്ടെത്താനായില്ല.
സ്കോട്ട് ബോളണ്ട് നാല് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റും കമിൻസ് രണ്ട് വിക്കറ്റും ലയോൺ ഒരു വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭാവത്തിൽ യശസ്വിയും രാഹുലും ചേർന്ന് ഇന്നിങ്സ് ഓപ്പൺ ചെയ്തിട്ടും മികച്ച തുടക്കം നൽകാനായില്ല. ഇന്ത്യൻ സ്കോർ 11 റൺസിലേക്ക് എത്തിയപ്പോഴേക്കും രാഹുൽ കൂടാരം കയറി. മിച്ചൽ സ്റ്റാർക്ക് ആണ് ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്.
14 പന്തിൽ നിന്ന് രാഹുൽ നാല് റൺസ് എടുത്ത് നിൽക്കെ സ്റ്റാർക്കിന്റെ ഫുൾ ലെങ്ത് ഡെലിവറിയിൽ സ്ക്വയർ ലെഗ്ഗിൽ സാം കോൺസ്റ്റാസിന് ക്യാച്ച് നൽകിയാണ് രാഹുൽ മടങ്ങിയത്. പിന്നാലെ യശസ്വി ജയ്സ്വാളിനെ സ്കോട്ട് ബോളണ്ടും വീഴ്ത്തി. ബോളണ്ടിന്റെ ഗുഡ് ലെങ്ത് ബോളിൽ ഔട്ട്സൈഡ് എഡ്ജ് ആയി പന്ത് വെബ്സ്റ്ററിന്റെ കൈകളിലേത്ത്.
രോഹിത്തിന്റെ അഭാവത്തിൽ ടീമിലേക്ക് എത്തിയ ഗില്ലിന് നേടാനായത് 20 റൺസ് മാത്രം. വിരാട് കോഹ്ലി ക്രീസിൽ നിലയുറപ്പിച്ച് നിന്ന് കളിക്കാൻ ശ്രമിച്ചെങ്കിലും ഒരിക്കൽ കൂടി പരാജയപ്പെട്ടു. ഋഷഭ് പന്തും ജഡേജയും ചേർന്ന് ഇന്ത്യയെ കരകയറ്റും എന്ന് തോന്നിച്ചെങ്കിലും ആ കൂട്ടുകെട്ടും ഓസീസ് തകർത്തു. പന്ത് 98 പന്തിൽ 40 റൺസും ജഡേജ 26 റൺസും നേചി. നിതീഷ് റെഡ്ഡി ആദ്യ പന്തിൽ ഡക്കായി. വാഷിങ്ടൺ സുന്ദറിന് നേടാനായത് 14 റൺസ് മാത്രം
Post a Comment