(www.kl14onlinenews.com)
(10-jan-2025)
തിരുവനന്തപുരം: 20 കോച്ചുകളുള്ള വന്ദേഭാരത് കേരളത്തിൽ സർവീസ് ആരംഭിച്ചു. ഇന്നാണ് ട്രെയിൻ സർവീസ് തുടങ്ങിയത്. അധികമായി നാല് കോച്ചുകൾ ഉൾപ്പെടുത്തിയാണ് സർവീസ് ആരംഭിച്ചത്. ഇതോടെ 312 അധികം സീറ്റുകൾ യാത്രക്കാർക്ക് ലഭിക്കും. സീറ്റുകൾ കുറവാണെന്ന പരാതി പരിഹരിക്കാൻ പുതിയ വന്ദേഭാരതിലൂടെ സാധിക്കുമെന്നാണ് റെയിൽവേ വിലയിരുത്തൽ.
20 കോച്ചുള്ള വന്ദേഭാരതുകൾ അടുത്തിടെയാണ് റെയിൽവേ അവതരിപ്പിച്ചത്. നേരത്തെ ഓടിയിരുന്ന 16 കോച്ചുള്ള തിരുവനന്തപുരം-കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) പകരമായിരിക്കും പുതിയ ട്രെയിൻ ഓടിക്കുക. കേരളത്തിൽ വന്ദേഭാരത് ട്രെയിനുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. രാജ്യത്തുതന്നെ മികച്ച ഒക്യുപെൻസിയിൽ ഓടുന്നത് കേരളത്തിലെ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ്.
Post a Comment