കാംപസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാനാവില്ല; 'മോശം പ്രവണതകൾ ഇല്ലാതാക്കണം': ഹൈക്കോടതി

(www.kl14onlinenews.com)
(16-Dec-2024)

കാംപസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാനാവില്ല; 'മോശം പ്രവണതകൾ ഇല്ലാതാക്കണം': ഹൈക്കോടതി
കൊച്ചി: വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതിയെന്നും ഹൈക്കോടതി വ്യക്തമാക്കി. മതത്തിൻറെ പേരിൽ ചെയ്യുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ലെന്ന് പറഞ്ഞ കോടതി രാഷ്ട്രീയത്തിന്റെ പേരിൽ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ലെന്നും പറഞ്ഞു.

ക്യാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് പറഞ്ഞ കോടതി വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണമെന്നും നിർദേശിച്ചു. കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ആണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പൊതുതാൽപര്യ ഹർജി ജനുവരി 23ന് വീണ്ടും പരിഗണിക്കും.

Post a Comment

Previous Post Next Post