മസ്ജിദുകളില്‍ സര്‍വേ ആവശ്യപ്പെട്ട് പുതിയ ഹര്‍ജികള്‍ വേണ്ട; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

(www.kl14onlinenews.com)
(12-Dec-2024)

മസ്ജിദുകളില്‍ സര്‍വേ ആവശ്യപ്പെട്ട് പുതിയ ഹര്‍ജികള്‍ വേണ്ട; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി


ന്യൂഡല്‍ഹി: മസ്ജിദുകളില്‍ സര്‍വേ ആവശ്യപ്പെട്ട് പുതിയ ഹര്‍ജികളില്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. രാജ്യത്ത് ഒരിടത്തും പുതിയ ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന് അധ്യക്ഷനായ പ്രത്യേക ബെഞ്ച് ഉത്തരവിട്ടു. കോടതികളില്‍ നിലവിലുള്ള ഹര്‍ജികളില്‍ പുതിയ ഉത്തരവുകള്‍ നല്‍കുന്നതിനും സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തി.

ആരാധനാലയ നിയമത്തില്‍ വാദം കേള്‍ക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നടപടി. ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള സിപിഐഎമ്മിന്റെയും മുസ്‌ലിം ലീഗിന്റെയും അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി

Post a Comment

Previous Post Next Post