(www.kl14onlinenews.com)
(26-Dec-2024)
കാസര്‍കോട് : കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ 2024 ഡിസംബര്‍ 28 മുതല്‍ 2025 ജനുവരി 25 വരെ വിവിധ പരിപാടികളോടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തുന്നു. നൂറ് വര്‍ഷം പിന്നിട്ട കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നൂറ്റാണ്ടിന്റെ നോസ്റ്റാള്‍ജിയ എന്ന പേരില്‍ നടത്തുന്ന പരിപാടികളുടെ ആദ്യഘട്ടമെന്ന നിലയില്‍ ഡിസംബര്‍ 28,29 തിയ്യതികളിലായി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമം നടക്കും.
28 ശനിയാഴ്‌ച രാവിലെ 10 മണിക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സംഗമം ഉദ്‌ഘാടനം ചെയ്യും. ഒ.എസ്.എ പ്രസിഡണ്ട് എന്‍.എ അബൂബക്കര്‍ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യാതിഥിയാവും. തുടര്‍ന്ന് ഫുഡ് ഫെസ്റ്റ,് മെഹന്ദി ഫെസ്റ്റ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മക്കളുടെ കലാ പരിപാടികള്‍ എന്നിവ നടക്കും.
29 ഞായര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍. വൈകുന്നേരം 6മണിക്ക് കെ.എച്ച്.മുഹമ്മദിന്റെ നേതൃത്വത്തില്‍ 40 വര്‍ഷം മുമ്പ് സ്‌കൂളില്‍ അവതരിപ്പിച്ച ഹാസ്യ നാടകം എനിക്ക് ഗുസ്‌തി പഠിക്കേണ്ട പുനരവതരിപ്പിക്കും.
Post a Comment