(www.kl14onlinenews.com)
(27-Dec-2024)
ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചത്. 92-ാം വയസ്സിലാണ് അന്ത്യം. ഇന്നലെ വൈകിട്ട് ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. രാജ്യത്തേയും വിദേശത്തേയും ഒട്ടേറെ പ്രമുഖർ അദ്ദേഹം നൽകിയ സംഭാവനകൾ അനുസ്മരിച്ച് രംഗത്തെത്തി.
സാമ്പത്തിക ഉദാരവൽക്കരണത്തിൽ മൻമോഹൻ സിംഗ് നൽകിയ പ്രത്യേക സംഭാവനകൾക്ക് ലോകം മുഴുവൻ സ്മരിക്കപ്പെടുന്നുണ്ട്. മുൻ അമേരിക്കൻ പ്രസിഡൻ്റ് ബരാക് ഒബാമയും ഒരിക്കൽ മൻമോഹൻ സിംഗിനെ പുകഴ്ത്തിയിരുന്നു. 'മൻമോഹൻ സിംഗ് സംസാരിക്കുമ്പോൾ ലോകം മുഴുവൻ കേൾക്കുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്.
'എ പ്രോമിസ്ഡ് ലാൻഡ്' എന്ന പുസ്തകത്തിലും ഒബാമ മൻമോഹൻ സിംഗിനെ പ്രശംസിച്ചിരുന്നു. ബരാക് ഒബാമയുടെ ഈ പുസ്തകം വന്നത് 2020ലാണ്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ നവീകരണത്തിൻ്റെ എഞ്ചിനീയർ മൻമോഹൻ സിംഗ് ആണെന്നും ഒബാമ പുസ്തകത്തിൽ എഴുതിയിരുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ അദ്ദേഹം ദാരിദ്ര്യത്തിൻ്റെ വലയത്തിൽ നിന്ന് കരകയറ്റി. താനും മൻമോഹൻ സിംഗും തമ്മിൽ ഊഷ്മളമായ ബന്ധമുണ്ടെന്നും ഒബാമ പറഞ്ഞിരുന്നു.
സാമ്പത്തിക പുനരുജ്ജീവനത്തിൻ്റെ ചീഫ് ആർക്കിടെക്റ്റ്'
'എൻ്റെ കാഴ്ചപ്പാടിൽ, മൻമോഹൻ സിംഗ് ബുദ്ധിമാനും ചിന്താശീലനും രാഷ്ട്രീയമായി സത്യസന്ധനുമായ വ്യക്തിയാണ്. ഇന്ത്യയുടെ സാമ്പത്തിക വഴിത്തിരിവിൻ്റെ മുഖ്യ ശില്പിയെന്ന നിലയിൽ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പുരോഗതിയുടെ പ്രതീകമാണ്. ചെറിയ, ചിലപ്പോൾ പീഡിപ്പിക്കപ്പെട്ട സിഖ് സമുദായത്തിലെ അംഗം, ഈ രാജ്യത്തെ ഏറ്റവും ഉയർന്ന പദവിയിലേക്ക് ഉയർന്നു. ജനങ്ങളുടെ വിശ്വാസം നേടിയത് അവരുടെ വികാരങ്ങളെ ആകർഷിക്കുന്നതിലൂടെയല്ല, മറിച്ച് ആളുകൾക്ക് ഉയർന്ന ജീവിത നിലവാരം നൽകികൊണ്ടാണ്- ഒബാമ എഴുതി.
'പ്രശസ്തി നിലനിർത്തി'
അദ്ദേഹം കഠിനാധ്വാനം ചെയ്ത പ്രശസ്തി നിലനിർത്തി. താനും മന് മോഹന് സിംഗും തമ്മില് ഊഷ്മളമായ ബന്ധമുണ്ടെന്നും മുന് പ്രസിഡൻ്റ് ഒബാമ തൻ്റെ പുസ്തകത്തിൽ കുറിച്ചു. വിദേശനയത്തിൻ്റെ കാര്യങ്ങളിൽ മൻമോഹൻ സിംഗ് വളരെ ജാഗ്രത പുലർത്തിയിരുന്നുവെന്നും ഇന്ത്യൻ ബ്യൂറോക്രസിയെ മറികടന്ന് അദ്ദേഹം വളരെ ദൂരം പോകുന്നത് ഒഴിവാക്കിയെന്നും ഒബാമ പറയുന്നു, കാരണം ഇന്ത്യൻ ബ്യൂറോക്രസി ചരിത്രപരമായി അമേരിക്കയുടെ ഉദ്ദേശ്യങ്ങളെ സംശയിക്കുന്നതാണ്.
'അസാധാരണ ബുദ്ധിയുള്ള ഒരു വ്യക്തി'
ഡോ. മൻമോഹൻ സിങ്ങിനെ കണ്ടപ്പോൾ അദ്ദേഹം അസാധാരണമായ ബുദ്ധിശക്തിയുള്ള ആളാണെന്ന് ഉറപ്പിച്ചതായി ഒബാമ എഴുതി. ഒബാമ ന്യൂ ഡൽഹി സന്ദർശിച്ചപ്പോൾ മൻമോഹൻ സിങ്ങ് അദ്ദേഹത്തിനായി അത്താഴവിരുന്ന് ഒരുക്കിയിരുന്നു.
2010ൽ മൻമോഹൻ സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഒബാമ പറഞ്ഞിരുന്നു, ‘ഇന്ത്യൻ പ്രധാനമന്ത്രി സംസാരിക്കുമ്പോൾ ലോകം മുഴുവൻ കേൾക്കുന്നു’ എന്നാണ്. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡോ. മൻമോഹൻ സിംഗ് ടൊറൻ്റോയിലെത്തിയപ്പോഴായിരുന്നു ഈ കൂടിക്കാഴ്ച.
Post a Comment