(www.kl14onlinenews.com)
(24-Dec-2024)
ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരം ദുബായിൽ നടക്കും. ടൂർണമെന്റിന്റെ ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചു. ഫെബ്രുവരി 23 ന് ദുബായിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്വി യുഎഇയിലെ മുതിർന്ന മന്ത്രിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് തലവനുമായ ഷെയ്ഖ് നഹ്യാൻ അൽ മുബാറക്കുമായി പാക്കിസ്താനിൽ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു . സെമി ഫെനലിലും ഫൈനലിലും ഇന്ത്യ പ്രവേശിച്ചാൽ ആ മത്സരങ്ങളും ദുബായിൽ നടത്താവുന്ന തരത്തിലാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്.
ആതിഥേയരായ പാകിസ്ഥാനും ന്യൂസിലൻഡ്, ബംഗ്ലാദേശ് എന്നിവർക്കും ഒപ്പം ഗ്രൂപ്പ് എയിൽ ഇന്ത്യ ഇടംപിടിച്ചിട്ടുണ്ട്. ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നു. പാകിസ്താനിൽ ലാഹോർ, കറാച്ചി, റാവൽപിണ്ടി എന്നിവയാണ് മത്സര വേദികൾ.
മത്സര ഷെഡ്യൂൾ
ഫെബ്രുവരി 19 - പാകിസ്ഥാൻ ന്യൂസിലാൻഡ്, നാഷണൽ സ്റ്റേഡിയം, കറാച്ചി
ഫെബ്രുവരി 20 - ബംഗ്ലാദേശ് ഇന്ത്യ, ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, ദുബായ്
ഫെബ്രുവരി 21 - അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്ക, നാഷണൽ സ്റ്റേഡിയം, കറാച്ചി
ഫെബ്രുവരി 22 - ഓസ്ട്രേലിയ ഇംഗ്ലണ്ട്, ഗദ്ദാഫി സ്റ്റേഡിയം, ലാഹോർ
ഫെബ്രുവരി 23 - പാകിസ്ഥാൻ ഇന്ത്യ, ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, ദുബായ്
ഫെബ്രുവരി 24 - ബംഗ്ലാദേശ് ന്യൂസിലാൻഡ്, റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം, റാവൽപിണ്ടി
ഫെബ്രുവരി 25 - ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക, റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം, റാവൽപിണ്ടി
ഫെബ്രുവരി 26 - അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ട്, ഗദ്ദാഫി സ്റ്റേഡിയം, ലാഹോർ
ഫെബ്രുവരി 27 - പാകിസ്ഥാൻ ബംഗ്ലാദേശ്, റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം, റാവൽപിണ്ടി
ഫെബ്രുവരി 28 - അഫ്ഗാനിസ്ഥാൻ ഓസ്‌ട്രേലിയ, ഗദ്ദാഫി സ്റ്റേഡിയം, ലാഹോർ
മാർച്ച് 1- ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട്, നാഷണൽ സ്റ്റേഡിയം, കറാച്ചി
മാർച്ച് 2 ന്യൂസിലൻഡ് ഇന്ത്യ, ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, ദുബായ്
മാർച്ച് 4- സെമി ഫൈനൽ 1, ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, ദുബായ്
മാർച്ച് 5 - സെമി ഫൈനൽ 2, ഗദ്ദാഫി സ്റ്റേഡിയം, ലാഹോർ
മാർച്ച് 9- ഫൈനൽ - ഗദ്ദാഫി സ്റ്റേഡിയം, ലാഹോർ
എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം 2:30 ന് ആരംഭിക്കും. യോഗ്യത നേടിയാൽ സെമിഫൈനൽ ഒന്നിൽ ഇന്ത്യ ഉൾപ്പെടും. ഇന്ത്യ ഫൈനലിന് യോഗ്യത നേടിയാൽ അത് ദുബായിലെ ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും
Post a Comment