ആത്മീയ ചികിത്സ പണ്ഡിതന്മാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നു; പിന്നിൽ സാമൂഹ്യദ്രോഹികൾ

(www.kl14onlinenews.com)
(21-Dec-2024)

ആത്മീയ ചികിത്സ പണ്ഡിതന്മാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നു; പിന്നിൽ സാമൂഹ്യദ്രോഹികൾ

കാസർകോട്: കേരളത്തിലും കാസർകോഡ് ജില്ലയിലും പരമ്പര ഗതമായി വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ആത്മിയ ചികിത്സ നടത്തുന്ന മുസ്ലിം പണ്ഡിതന്മാരെ ലക്ഷ്യം വെച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ ജനോപകാരപ്രദമെന്ന നിലയിൽ വാർത്തകൾ സൃഷ്ടിക്കുകയും, ശേഷം സ്വന്തം ആൾക്കാരെ ഇത്തരം ഉസ്താദുമാരുടെ അരികിലേക്ക് അയച്ച് ഒരു ലക്ഷത്തിനും അമ്പതിനായിരത്തിനും ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ ഓൺലൈൻ പത്രങ്ങളിൽ വാർത്ത നൽകുമെന്നും സ്പെഷൽ ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, പണം കൊടുക്കാത്ത ഇടങ്ങളിൽ സ്പെഷ്യൽ ബ്രാഞ്ചിൽ പരാതി നൽകി പോലീസിനെ കയറ്റിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ പതിവായിരിക്കയാണ്.
ഡിസംബർ മൂന്നാം തിയ്യതി ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ മാക്കോട് സ്ഥിതി ചെയ്യുന്ന ഒരു പള്ളിയിലേക്കും മദ്രസ്സയിലേക്കും വ്യാജ പരാതി നൽകി സെപ്ഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ പറഞ്ഞ് വിട്ടത്.
വാസ്തവത്തിൽ ഒരു സ്വകാര്യ വ്യക്തിയുടെ വാടക വീട്ടിൽ ആത്മീയ ചികിത്സ നടത്തുന്നതിൻ്റെ കാര്യമറിയാതെ അത് പള്ളിയുടെ ഭാഗമായി തെറ്റിദ്ധരിപ്പിച്ചാണ് പോലീസിൽ പരാതി നൽകിയത്.
കാസർകോട് ജില്ലയിലെ ബേക്കൽ കേന്ദ്രികരിച്ച് പല സ്ഥലങ്ങളിലായി നടന്നു വരുന്ന ആത്മീയ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇതിനിടയിൽ ബ്ലാക്ക്മെയിൽ സംഘങ്ങൾ ചെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ നവ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണങ്ങൾ നടത്തുമെന്നും പോലീസ് അന്വേഷണം വരുമെന്നുമാണ് ഇക്കൂട്ടർ ഭയപ്പെടുത്തുന്നത്. പോലീസ് അധികൃതർ കൃത്യമായി അന്വേഷണം നടത്തുകയും എല്ലാം വ്യാജ പരാതികളാണെന്ന് തിരിച്ചറിയുകയും ചെയ്തിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.
ആത്മീയ ചികിത്സകരെ ഭയപ്പെടുത്തി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുന്നവർക്കെതിരെയും, ഒപ്പം തന്നെ വ്യാജചികിത്സ നടത്തുന്നവരുണ്ടെങ്കിൽ അവർക്കെതിരെയും അന്വേഷിച്ച് നിയമ നടനടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെട്ട് ജില്ലാ ജനകീയ നീതി വേദി ജില്ലാ പ്രസിഡണ്ട് സൈഫുദ്ദീൻ കെ. മാക്കോട് ഡയറക്ടർ ജനറൽ ഓഫ് പോലീസിന് ഓൺലൈനായി പരാതി നൽകി.

Post a Comment

Previous Post Next Post