ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു; കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

(www.kl14onlinenews.com)
(14-Dec-2024)

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു; കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരും. പരീക്ഷ പേപ്പർ ചോർന്ന സംഭവത്തിൽ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ചോദ്യപേപ്പർ പുറത്തുവിട്ട യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയുണ്ടാകും. ചോദ്യപേപ്പർ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ പുറത്ത് പോകില്ല. ഇത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണ്. സ്വകാര്യ ട്യൂഷൻ സെന്ററിൽ ജോലി ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കും. അവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. പരീക്ഷ നടത്തിപ്പിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല. ചോദ്യ പേപ്പർ ചോർന്ന പരീക്ഷകൾ നടത്തുന്ന കാര്യത്തിൽ തീരുമാനം പിന്നീടെന്നും മന്ത്രി വ്യക്തമാക്കി.

പ്ലസ് വണ്ണിലെ കണക്ക് പരീക്ഷയുടേയും എസ്എസ്എൽസിയിലെ ഇംഗ്ലീഷ് പരീക്ഷയുടെയും ക്രിസമസ് പരീക്ഷ ചോദ്യ പേപ്പറുകളാണ് ചോർന്നത്. യൂട്യൂബിലാണ് ചോദ്യപേപ്പറുകൾ പ്രരിച്ചത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ തലേ ദിവസം യൂട്യൂബ് ചാനലിലൂടെ പുറത്തുവരികയായിരുന്നു

Post a Comment

Previous Post Next Post