(www.kl14onlinenews.com)
(19-Dec-2024)
മേൽപറമ്പ: ഹാൻഡ്ബോളിൽ ജൂനിയർ കേരള സ്റ്റേറ്റ് ടീമിലേക്ക് കാസർഗോഡ് ജില്ലയിൽ നിന്നും മേൽപ്പറമ്പ് മാക്കോട് കാരിക്ക് അവസരം കിട്ടി
നഫീസത്ത് റിസ.എം.എം. ഇനി ജൂനിയർ കേരള ടീമിന് വേണ്ടി കളിക്കാൻ വേണ്ടി ജേഴ്സി അണിയും 21ആം
തീയതി തമിഴ്നാട് ദിണ്ടിഗലിലാണ് മത്സരം രണ്ട് തവണ ജില്ലാ ബാസ്കറ്റ്ബോൾ സ്കൂൾ ടീമിൽ സംസ്ഥാന ലെവൽ കളിക്കുകയും ഒരു പ്രാവശ്യം ജില്ല സ്കൂൾ ഫുട്ബോൾ ടീമിന് വേണ്ടി തിരുവനന്തപുരം കളിക്കാൻ അവസരം ലഭിക്കുകയും ചെയ്തിരുന്നു.
ചെമനാട് ജമാഅത്ത് ഹയർസെക്കന്ററി സ്കൂൾ
പ്ലസ് വൺ വിദ്യാർത്ഥിനി കൂടിയാണ് നഫീസത്ത് റിസ എം എം . ചന്ദ്രഗിരി ക്ലബ് യുഎഇ ട്രഷറർ റാഫി മാക്കോടിന്റെയും തളങ്കര ഖാസി ലൈൻ സപ്രീന ഹൂദ് എന്നിവരുടെയും മകളാണ്.
Post a Comment