(www.kl14onlinenews.com)
(19-Dec-2024)
ദുബായ്:ഡിസംബർ 14ന് സ്പോർട്സ് ബേ അബു ഹൈൽ ഗ്രൗണ്ടിൽ വെച്ച് നടന്ന യു.എ.ഇ തുരുത്തി മീറ്റ് & ക്രിക്കറ്റ് പ്രീമിയർ ലീഗ് 2k24 സീസൺ-1 ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.
സുലൈമാൻ ബി.എസ്,മഹ്മൂദ് ടി.കെ,ശാക്കിർ കെ.കെ.പി,
ഹനീഫ് തുരുത്തി,അഹമ്മദ്ടി.എച്ച്,
ടി.എം.എ തുരുത്തി,ജലീൽ പുഴയരികത്ത് എന്നിവർ നിസാർ തളങ്കരയിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.പ്രസ്തുത പരിപാടിയിൽ ചലച്ചിത്ര താരം സുവൈബത്തുൽ അസ്ലമിയ,മറ്റു അതിഥികളായ ഫൈസൽ പട്ടേൽ,ഹസ്‌ക്കർ ചൂരി,
മനാഫ് കുന്നിൽ,തൽഹത്ത്
തളങ്കര,സർഫ്രാസ്റഹ്മാൻ,
സത്താർ ആലംപാടി,ജലാൽ തളങ്കര തുടങ്ങിയവർ സംബന്ധിച്ചു.
6 ടീമുകൾ മാറ്റുരച്ച ആവേശജ്ജ്വലമായ യു.എ.ഇ
തുരുത്തി ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 1ൽ തുടക്കംമുതൽ കരുത്തരായ് മുന്നേറിയ ടീം കിങ്‌സ് ദുബായ് ജേതാക്കളായി.
വാശിയേറിയ ഫൈനൽ മത്സരത്തിൽ ടീം എമറാത്തി ടൈറ്റൻസ് റണ്ണേഴ്സ് അപ് നേടി.
Post a Comment