(www.kl14onlinenews.com)
(11-Dec-2024)
കൊച്ചി: അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതില്‍ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാൻ ധൈര്യം വേണമെന്ന് പറഞ്ഞ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇതുവരെ എത്ര ബോര്‍ഡുകള്‍ നീക്കം ചെയ്തുവെന്നും സര്‍ക്കാരിനോട് ചോദിച്ചു.
അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ കേസെടുത്തോയെന്നും ഹൈക്കോടതി. ഫ്ലക്സ് ബോര്‍ഡുകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരെ സ്വീകരിച്ച നടപടി എന്താണെന്നും ഇത് സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാര്‍ കൃത്യമായി അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
Post a Comment