‘അടിച്ചാല്‍ തിരിച്ചടിക്കണം’; നിലപാട് ആവര്‍ത്തിച്ചത് എം എം മണി

(www.kl14onlinenews.com)
(11-Dec-2024)

‘അടിച്ചാല്‍ തിരിച്ചടിക്കണം’; നിലപാട് ആവര്‍ത്തിച്ചത് എം എം മണി
നെടുങ്കണ്ടം: അടിച്ചാല്‍ തിരിച്ചടിക്കണമെന്നും തല്ലു കൊണ്ടിട്ട് വീട്ടില്‍ പോകുന്നതല്ല നിലപാടെന്നും മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം മണി. സിപിഐഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലാണ് മണി തന്റെ നിലപാട് ആവര്‍ത്തിച്ചത്. കേസെടുത്താല്‍ നല്ല വക്കീലിനെ വെച്ച് വാദിക്കും. തല്ലേണ്ടവരെ തല്ലിയാണ് താനിവിടെ വരെ എത്തിയതെന്നും മണി പറഞ്ഞു.

നേരത്തെ ശാന്തന്‍പാറ ഏരിയാ സമ്മേളനത്തിലും സമാനതരത്തില്‍ മണി പ്രസംഗിച്ചിരുന്നു. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കണമെന്നും ഇല്ലെങ്കില്‍ പ്രസ്ഥാനത്തിന് നിലനില്‍പ്പില്ലെന്നുമാണ് സിപിഐഎം നേതാവ് എംഎം മണി പ്രസംഗത്തില്‍ പറയുന്നത്. താനുള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ട് അടിച്ചിട്ടുണ്ട്. തിരിച്ചടിച്ചത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം. പ്രസംഗിക്കാന്‍ മാത്രം നടന്നാല്‍ പ്രസ്ഥാനം കാണില്ലെന്നും എംഎം മണി പറഞ്ഞു

Post a Comment

Previous Post Next Post