(www.kl14onlinenews.com)
(18-Dec-2024)
ഗാബ്ബ:
ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ വിരമിച്ചു. ഓസ്ട്രേലിയയിൽ നടക്കുന്ന ഗാബ ടെസ്റ്റ് മത്സരത്തിനിടെയാണ് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. 13 വർഷത്തെ ക്രിക്കറ്റ് കരിയറിനാണ് അശ്വിൻ തിരശീലയിടുന്നത്.
2010 ജൂണിലാണ് അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയത്. 106 ടെസ്റ്റിൽ ഇന്ത്യയ്ക്കായി 537 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 3503 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റിൽ 6 സെഞ്ചുറികൾ നേടിയിട്ടുണ്ട്. ടെസ്റ്റിൽ 37 തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച താരമാണ്. ഇതിഹാസ താരം ഷെയ്ൻ വോണിനൊപ്പം രണ്ടാം സ്ഥാനത്താണ് അശ്വിൻ. 67 തവണ ഈ നേട്ടം കൈവരിച്ച മുത്തയ്യ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്.
116 ഏകദിനത്തിൽ 156 വിക്കറ്റും 65 ട്വിന്റി 20 യിൽ 72 വിക്കറ്റും നേടി. ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി സീരീസ് പുരസ്കാരം നേടിയ താരമാണ് (11). ടെസ്റ്റ് ക്രിക്കറ്റിൽ അനിൽ കുംബ്ലെയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളറാണ്. 2011-ലും 2013-ലും ഇന്ത്യയുടെ ഏകദിന ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി ജയിച്ച ടീമിന്റെ ഭാഗമായിരുന്നു.
വളരെ വൈകാരിക നിമിഷം: അശ്വിൻ
വർഷങ്ങളായി കടുത്ത മത്സരാർത്ഥികളായ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന് അശ്വിൻ നന്ദി പറഞ്ഞു. "ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന് വലിയ നന്ദി. അവർ വളരെ കടുത്ത മത്സരാർത്ഥികളായിരുന്നു. അവരോടൊപ്പം കളിക്കുന്നത് ഞാൻ ആസ്വദിച്ചു.
"ഞാൻ ചോദ്യങ്ങൾക്കൊന്നും മറുപടി പറയുന്നില്ല, പക്ഷേ തീർച്ചയായും ഇത് വളരെ വൈകാരിക നിമിഷമാണ്." അശ്വിൻ പറഞ്ഞു.
ബുധനാഴ്ച മഴ തടസ്സപ്പെട്ടപ്പോൾ ഗാബയിലെ ഡ്രസ്സിംഗ് റൂമിൽ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ കെട്ടിപ്പിടിക്കുന്നത് കണ്ടതിന് പിന്നാലെ അദ്ദേഹത്തിൻ്റെ വിരമിക്കലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പരന്നിരുന്നു. അശ്വിനും കോഹ്‌ലിയും ഡ്രസ്സിംഗ് റൂമിൽ തീവ്രമായ സംഭാഷണം നടത്തിയത് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾക്ക് കാരണമായി
Post a Comment