(www.kl14onlinenews.com)
(18-Dec-2024)
നിലമ്പൂർ: മലപ്പുറം മങ്കടയ്ക്ക് സമീപം വലമ്പൂരിൽ യുവാവിനുനേരെ ആൾക്കൂട്ട ആക്രമണം. കരുവാരങ്കുണ്ട് സ്വദേശി ഷംസുദീന് മർദനത്തിൽ കണ്ണുകൾക്ക് ഗുരുതര പരുക്കേറ്റു. മുമ്പിൽ പോയ വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലാണ് യുവാവിനെ അതിക്രൂരമായി മർദിച്ചത്. മങ്കട പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഇരുപതോളം പേർ ചേർന്നാണ് യുവാവിനെ മർദിച്ചത്. വഴിയിൽ കിടന്ന യുവാവിനെ ആരും ആശുപത്രിയിൽ കൊണ്ടു പോകാൻ പോലും തയ്യാറായില്ല. മർദനത്തിൽ ഗുരുതര പരുക്കേറ്റ് ഒന്നര മണിക്കൂറോളമാണ് യുവാവ് റോഡിൽ കിടന്നത്. യുവാവിന് വെള്ളം കുടിക്കാൻ പോലും ആരും നൽകിയില്ല.
മുന്നിൽ പോയ ഇരുചക്രവാഹനം നടുറോഡിൽ നിർത്തിയത് ഷംസുദീൻ ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് ഇരുചക്ര വാഹനത്തിൽ ഉണ്ടായിരുന്ന ആൾ ഷംസുദീനെ പിന്തുടർന്ന് പോയി മർദിക്കുകയായിരുന്നു. പിന്നീട് ഇയാൾ മറ്റു ചിലരെ കൂടി വിളിച്ചു കൂട്ടിയശേഷം കൂട്ടം ചേർന്ന് മണിക്കൂറുകളോളം ഷംസുദീനെ മർദിക്കുകയായിരുന്നു.
Post a Comment