പീഡനക്കേസ്; മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു

(www.kl14onlinenews.com)
(23-Dec-2024)

പീഡനക്കേസ്; മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി :
നടൻമാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരായ ലെെംഗിപീഡന കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത വ്യത്യസ്ത കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്.

നടൻ മുകേഷിനെതിരായ ലൈംഗിക പീഡന കേസിൽ തൃശൂർ വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് മുകേഷിനെതിരായ പരാതി. വടക്കാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്ഐടിയാണ് അന്വേഷണം പൂർത്തിയാക്കിയത്.

അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ അംഗത്വം വാഗ്ദാനം ചെയ്ത് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഇടവേള ബാബുവിനെതിരായ കുറ്റപത്രം. കൊച്ചി നോർത്ത് പൊലീസാണ് ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഹെയർ സ്റ്റെലിസ്റ്റിൻ്റെ പരാതിയിൽ പൊൻകുന്നത്തും കൊച്ചി ഇൻഫോ പാർക്കിലും രജിസ്റ്റർ ചെയ്ത കേസുകളിലും ഇതിനോടപ്പം പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

ഇതുവരെ ഏഴ് കേസുകളിലാണ് എസ് ഐ ടി കുറ്റപത്രം സമർപ്പിച്ചത്.

Post a Comment

Previous Post Next Post