(www.kl14onlinenews.com)
(26-Dec-2024)
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
മതേതരത്വത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള വിശിഷ്ട രാഷ്ട്രതന്ത്രജ്ഞനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും മതേതരത്വത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള വിശിഷ്ട രാഷ്ട്രതന്ത്രജ്ഞനായിരുന്ന ഡോ. മൻമോഹൻ സിംഗ് ജിയുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഹൃദയംഗമമായ അനുശോചനം.
Post a Comment