(www.kl14onlinenews.com)
(07-Dec-2024)
മേൽപറമ്പ് : ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വയോവൃദ്ധരുടെ വിശ്രമത്തിനും ക്ഷേമത്തിനുമായി നിർമിക്കുന്ന "പകൽ വീട് " പദ്ധതിയുടെ നിർമാണ പദ്ധതിയുടെ ശിലാസ്ഥാപനം ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സുഫൈജ അബൂബക്കർ നിർവ്വഹിച്ചു .
ഗ്രാമ പഞ്ചായത്തിലെ മുതിർന്ന പൗരന്മാർക്കുയുള്ള പദ്ധതിയെന്ന നിലയിൽ ഉയർന്നു വരുന്ന കെട്ടിടത്തിൽ സ്ത്രീകൾക്കും പുരുഷന്മാക്കും വിശ്രമ കേന്ദ്രങ്ങളും, പത്ര ദൃശ്യ മറ്റ് വിനോദസംരഭങ്ങളും ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നൂറുകണക്കിന് പേർ പങ്കെടുത്ത ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ, അബ്ദുല്ല കുഞ്ഞി ഉലൂജി, ശെരിഫ് സലാല, ആസിഫ് മാക്കോട്, റാഫി എം യു , മുഹമ്മദലി ബീഡി, അബ്ദുല്ല കുഞ്ഞി എ.ബി.,
ഹസ്സൻ ഹാജി കുവ്വത്തൊട്ടി, എന്നിവർ ആശംസകൾ നേർന്നു.
Post a Comment