(www.kl14onlinenews.com)
(25-Dec-2024)
മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരൻ എം.ടി.
വിടവാങ്ങി, അന്ത്യം കോഴിക്കോട്ടെ ആശുപത്രിയിൽ;
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് അന്ത്യം. കഴിഞ്ഞ കുറെ നാളുകളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 91 വയസ്സാലാണ് അന്ത്യം.
സാഹിത്യലോകത്തെ സംഭാവനയ്ക്ക് രാജ്യം ജ്ഞാനപീഠം നൽകി ആദരിച്ച എംടിയുടെ ജനനം 1933 ജൂലായ് 15ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലാണ്.മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍ നായര്‍ എന്നാണ് പൂർണ്ണനാമം. അച്ഛൻ ടി നാരായണൻ നായർ. അമ്മ: അമ്മാളുഅമ്മ. കുമരനെല്ലൂർ ഹൈസ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ബിഎസ്‌സി കെമിസ്ട്രിയിൽ ബിരുദം നേടി. അധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും എംടി വ്യക്തി മുദ്രപതിപ്പിച്ചു. പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം സരസ്വതിയാണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കള്‍ സിതാര, അശ്വതി.
സാഹിത്യലോകം
മലയാളഭാഷയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയിട്ടുള്ള എംടിയുടെ സാഹിത്യസംഭാവനകൾ വിലമതിക്കാനാവാത്തതാണ്. മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽവെളിച്ചവും, അറബിപ്പൊന്ന്, രണ്ടാമൂഴം, വാരാണസി (നോവലുകൾ) ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ടേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗ്ഗം തുറക്കുന്ന സമയം, നിന്റെ ഓർമ്മയ്ക്ക്, വാനപ്രസ്ഥം, എം.ടിയുടെ തിരഞ്ഞെ ടുത്ത കഥകൾ, ഡാർ എസ്. സലാം, രക്തം പുരണ്ട മൺതരികൾ, വെയിലും നിലാ വും, കളിവീട്, വേദനയുടെ പൂക്കൾ, ഷെർലക്ക് (കഥകൾ) ഗോപുരനടയിൽ (നാടകം) കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്വേ ഒരു മുഖവുര, കണ്ണാന്തളി പ്പൂക്കളുടെ കാലം (പ്രബന്ധങ്ങൾ) ആൾക്കൂട്ടത്തിൽ തനിയെ (യാത്രാവിവരണം), എം. ടി.യുടെ തിരക്കഥകൾ, പഞ്ചാഗ്‌നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, ഒരു വട ക്കൻ വീരഗാഥ, നഗരമേ നന്ദി, നിഴലാട്ടം, ഒരു ചെറുപുഞ്ചിരി, നീലത്താമര, പഴശ്ശി രാജ (തിരക്കഥകൾ) സ്‌നേഹാദരങ്ങളോടെ, അമ്മയ്ക്ക് (ഓർമ്മകൾ) ചിത്രത്തെരുവു കൾ (ചലച്ചിത്രസ്മരണകൾ) ഇംഗ്ലീഷിലേക്കും ഇതരഭാഷകളിലേക്കും കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കാമ്പുള്ള സിനിമകളുടെ സ്രഷ്ടാവ്
മുറപ്പെണ്ണ് എന്ന് സിനിമയ്ക്ക് തിരക്കഥയെഴുതിയാണ് എംടിയുടെ ചലച്ചിത്രലോകത്തേക്കുള്ള പ്രവേശനം. നിർമാല്യം, കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചലച്ചിത്രങ്ങൾക്ക് ദേശീയ അവാർഡും ഓളവും തീരവും, ബന്ധനം, ഓപ്പോൾ, ആരൂഢം, വളർത്തുമൃഗങ്ങൾ, അനുബന്ധം, തൃഷ്ണ, ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച, അമൃതംഗമയ, പെരുന്തച്ചൻ, സുകൃതം, ഒരു ചെറുപുഞ്ചിരി, തീർഥാടനം എന്നീ സിനിമകൾക്ക് സംസ്ഥാന ബഹുമതിയും ലഭിച്ചു.
തിരക്കഥയെഴുതി സംവിധാനം ചെയ്ത 'കടവ്' സിങ്കപ്പൂർ, ജപ്പാൻ എന്നിവിടങ്ങളിൽ നടന്ന ചലച്ചിത്രോത്സവങ്ങളിലും അവാർഡുകൾ നേടി. മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് പ്രേംനസീർ അവാർഡ് ലഭിച്ചിട്ടുണ്ട്. നല്ല സീരിയലിനുള്ള 1996 ലെ കേരളസംസ്ഥാന ടെലിവിഷൻ അവാർഡ് നാലുകെട്ടിന് ലഭിച്ചു
പുരസ്‌കാരങ്ങൾ
1996ൽ ജ്ഞാനപീഠം പുരസ്‌കാരത്തിനർഹനായി. കാലിക്കറ്റ് സർവ്വകലാശാലയും മഹാത്മാഗാന്ധി സർവ്വക ലാശാലയും 1996-ൽ ഓണററി ഡി.ലിറ്റ് ബിരുദം നല്കി ആദരിച്ചു. 2005-ലെ പത്മഭൂ ഷൺ ലഭിച്ചു. 2005-ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു. 2011-ൽ കേരള സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്‌ക്കാരത്തിന് അർഹനായി.
2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് നല്കി ആദരിച്ചു. മാതൃഭൂമി പീരിയോഡിക്കൽസ് പത്രാധിപർ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാ ദമി എക്‌സിക്യൂട്ടിവ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഫിലിം ഫിനാൻസ് കോർപ്പറേഷൻ, നാഷണൽ ഫിലിം ഡവലപ്മെന്റ് കോർപറേഷൻ, ഫിലിം സെൻസറിങ് കമ്മറ്റി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്. 1998 ലെ ഇന്ത്യൻ പനോരമ ചെയർമാനായിരനായിരുന്നു. 2008-ൽ കൊൽക്കത്ത നേതാജി ഓപ്പൺ യൂണിവേഴ്സിറ്റി ഡി. ലിറ്റ് നൽകി ആദരിച്ചു. തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനാണ്.
Post a Comment