കാസര്‍കോട്-എറണാകുളം ആറുവരിപ്പാത 2025- ഡിസംബറോടെ തുറക്കും: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

(www.kl14onlinenews.com)
(29-November -2024)

കാസര്‍കോട്-എറണാകുളം ആറുവരിപ്പാത 2025- ഡിസംബറോടെ തുറക്കും: മന്ത്രി പി.എ.മുഹമ്മദ് റിയാസ്
മലപ്പുറം: 2025 ഡിസംബര്‍ മാസത്തോടെ കാസര്‍കോട് മുതല്‍ എറണാകുളം വരെ 45 മീറ്റര്‍ വീതിയുള്ള ആറുവരി ദേശീയപാത ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മലപ്പുറം ജില്ലയിലെ രണ്ട് സ്ട്രച്ചുകളുടെയും നിര്‍മാണം അടുത്ത ഏപ്രിലോടെ പൂര്‍ത്തിയാകും. കേരളത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ഈ വലിയ പദ്ധതി 2026-ലെ പുതുവര്‍ഷ സമ്മാനമായി നാടിന് സമര്‍പ്പിക്കാനാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

Post a Comment

Previous Post Next Post