(www.kl14onlinenews.com)
(08-November -2024)
മുംബൈ: അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കാനായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ത്യ മുന്നോട്ടുവെച്ച നിഷ്പക്ഷ വേദിയെന്ന ഹൈബ്രിഡ് മോഡൽ നിർദേശം തള്ളി പാകിസ്ഥാൻ രംഗത്തെത്തി. ഇത്തരമൊരു നിർദേശം അംഗീകരിച്ചതായുള്ള മാധ്യമ വാർത്തകൾ തെറ്റാണെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) വ്യക്തമാക്കി. ഹൈബ്രിഡ് മോഡലിനെക്കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ലെന്നും മത്സരത്തിനായി അത്തരം പദ്ധതികളൊന്നും തയ്യാറാക്കുന്നില്ലെന്നും പിസിബി വൃത്തങ്ങൾ വ്യക്തമാക്കി. കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നീ സ്റ്റേഡിയങ്ങളിലായി ചാമ്പ്യൻസ് ട്രോഫി നടത്താനാണ് പാകിസ്താൻ തയാറെടുക്കുന്നത്.
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷവേദിയായ ദുബൈയിൽ നടത്തണമെന്ന് ബിസിസിഐ പാക് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്താനിലേക്കില്ലെന്നാണ് തങ്ങളുടെ ഉറച്ച നിലപാടെന്നും അത് മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. സർക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ബിസിസിഐ നിലപാട് അറിയിച്ചത്. അടുത്ത വർഷം ഫെബ്രുവരി 19 മുതൽ മാർച്ച് 9വരെ പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ റാങ്കിംഗിൽ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് പങ്കെടുക്കുക. ഏകദിന ഫോർമാറ്റിലാണ് ഇത്തവണ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് അരങ്ങേറുന്നത്.
രാഷ്ട്രീയ സംഘർഷങ്ങൾ കാരണം ഒരു ദശാബ്ദത്തിലേറെയായി ഇരു ടീമുകളും ഉഭയകക്ഷി പരമ്പരയിൽ പരസ്പരം ഏറ്റുമുട്ടിയിട്ടില്ല. ഐസിസി മത്സരങ്ങളിൽ മാത്രമാണ് ഇരു രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ പങ്കെടുക്കാനായി പാകിസ്താൻ ഇന്ത്യയിലെത്തിയിരുന്നു. അതേസമയം, അടുത്ത വർഷം ആദ്യം നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ആരാധകർക്ക് വേഗത്തിലുള്ള വിസ വിതരണ നയം പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി ഉറപ്പ് നൽകിയിരുന്നു.
ഹാരിസിന്റെ അഞ്ച് വിക്കറ്റിന് പിന്നാലെ, അയൂബിന്റെ വെടിക്കെട്ട്! ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് പാകിസ്ഥാന്‍
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിത്തില്‍ പാകിസ്ഥാന് ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ ജയം. അഡ്‌ലെയ്ഡ് ഓവലില്‍ ഓസ്‌ട്രേലിയ മുന്നോട്ടുവച്ച 164 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ 26.3 ഓവറില്‍ ഒരുവിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 71 പന്തില്‍ 82 റണ്‍സ് നേടിയ സെയിം അയൂബാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ എട്ട് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഹാരിസ് റൗഫാണ് ഓസീസിനെ തകര്‍ത്തത്. ഷഹീന്‍ അഫ്രീദിക്ക് മൂന്ന്് വിക്കറ്റുണ്ട്. 35 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി.
മോഹിപ്പിക്കുന്ന തുടക്കമാണ് മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ അയൂബ് - അബ്ദുള്ള ഷെഫീഖ് (പുറത്താവാതെ 64) സഖ്യം 137 റണ്‍സ് ചേര്‍ത്തു. അയൂബിനെ, ആഡം സാംപ മടക്കിയെങ്കിലും അപ്പോഴേക്കും പാകിസ്ഥാന്‍ വിജയമുറപ്പിച്ചിരുന്നു. ആറ് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അയൂബിന്റെ ഇന്നിംഗ്‌സ്. പിന്നീട് പിന്നീട് ബാബര്‍ അസമിനെ (പുറത്താവാതെ 15) കൂട്ടുപിടിച്ച് ഷെഫീഖ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നായിരുന്നു ഷെഫീഖിന്റെ ഇന്നിംഗ്‌സ്
അഡ്‌ലെയ്ഡില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍, ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. സ്‌കോര്‍ സൂചിപ്പിക്കും പോലെ തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 21 റണ്‍സ് മാത്രമുള്ളപ്പോള്‍ ജേക്ക് ഫ്രേസര്‍-മക്ഗുര്‍കിന്റെ (13) വിക്കറ്റ് ഓസീസിന നഷ്ടമായി. അഫ്രീദിയുടെ പന്തില്‍ വിക്കറ്റില്‍ മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ സഹ ഓപ്പണര്‍ മാത്യൂ ഷോര്‍ട്ടും മടങ്ങി. 19 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. സ്മിത്ത് - ജോഷ് ഇന്‍ഗ്ലിസ് (18) സഖ്യം പനേരിയ പ്രതീക്ഷ നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. ഇന്‍ഗ്ലിസിനെ ഹാരിസ് പുറത്താക്കി. മത്സരത്തില്‍ താരത്തിന്റെ ആദ്യ വിക്കറ്റായിരുന്നു അത്.
പിന്നീടെത്തിയവരെല്ലാം ഹാരിസിന്റെ പേസിന് മുന്നില്‍ കീഴടങ്ങി. ഇതിനിടെ സ്മിത്തിനെ, മുഹമ്മദ് ഹസ്‌നൈന്‍ പുറത്താക്കി. മര്‍നസ് ലബുഷെയ്ന്‍ (6), ആരോണ്‍ ഹാര്‍ഡി (14), ഗ്ലെന്‍ മാക്‌സ്‌വെല്‍ (16), പാറ്റ് കമ്മിന്‍സ് (13) എന്നിവരെയാണ് ഹാരിസ് മടക്കിയത്. വാലറ്റത്ത് ആഡം സാംപ (18) നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 150 കടത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനെ (1) നസീം ഷാ മടക്കി. ജോഷ് ഹേസല്‍വുഡ് (2) പുറത്താവാതെ നിന്നു.
Post a Comment