(www.kl14onlinenews.com)
(02-Nov-2024)
കൊടകര കുഴൽപ്പണ കേസിൽ വെളിപ്പെടുത്തൽ;
കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന് ഭീഷണി. ഭീഷണി സന്ദേശത്തെ തുടർന്ന് തിരൂർ സതീശിൻ്റെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് തീരൂർ സതീശന് ഭീഷണി കോളുകൾ എത്തിയത്. തുടർന്നാണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത്. കൊടകര കുഴൽപ്പണ കേസിലെ വെളിപ്പെടുത്തലിന് പിന്നാലെ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി സന്ദേശങ്ങൾ സതീശന് ലഭിച്ചത്.
ഇന്നലെ ഉച്ച മുതലാണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയത്. വെളിപ്പെടുത്തലിന് പിന്നാലെ സതീശനെതിരെ ബിജെപി നേതാക്കൾക്കിടയിലും പ്രവർത്തകർക്കുമിടയിലും വലിയ അമർഷം നിലനിൽക്കുന്നുവെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ.
അതേസമയം കേസിൽ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. മൊഴിയുടെ അടിസ്ഥാനത്തിൽ കോടതിയുടെ അനുമതി തേടിയശേഷമാകും തുടരന്വേഷണം.
അന്വേഷണം വരുമെങ്കിൽ എല്ലാ കാര്യങ്ങളും പറയുമെന്ന് വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശ് വ്യക്തമാക്കിയിരുന്നു. തിരൂർ സതീശന്‍റെ വെളിപ്പെടുത്തൽ വിചാരണ കോടതിയെ അറിയിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു കൊടകര കുഴൽപ്പണകേസിന് തുടക്കമിട്ട കവർച്ചാസംഭവം. പൊലീസ് അന്വേഷണത്തിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചെങ്കിലും കേസ് പാതിവഴിയിൽ നിലച്ചമട്ടായിരുന്നു.
നിലവില്‍ കവര്‍ച്ച സംബന്ധിച്ച അന്വേഷണമാണ് പൊലീസ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം പൊലീസിന് സാധ്യമാകില്ല. പബ്ലിക് മണി ലോണ്ടറിങ് ആക്ട് പ്രകാരമാണ് പ്രധാനമായും അന്വേഷണം നടക്കേണ്ടത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ് കൊടകര കുഴല്‍പ്പണ കേസില്‍ ഇനി നടക്കേണ്ടത്.
കേസ് അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇറങ്ങിയാല്‍ കോടതിയെ സമീപിച്ച് തുടര്‍നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
Post a Comment