പ്രചാരണം കൊഴുപ്പിക്കാൻ രാഹുലും പ്രിയങ്കയും നാളെ വയനാട്ടിൽ

(www.kl14onlinenews.com)
(02-Nov-2024)

പ്രചാരണം കൊഴുപ്പിക്കാൻ രാഹുലും പ്രിയങ്കയും നാളെ വയനാട്ടിൽ
മാനന്തവാടി : വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും നാളെ വയനാട്ടിലെത്തും. മൂന്നാംഘട്ട തെരഞ്ഞടുപ്പ് പ്രചാരണത്തിനായാണ് ഇരുവരും എത്തുന്നത്. നാളെ രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിലെ പൊതുയോഗത്തിലാണ് രാഹുലും പ്രിയങ്കയും പങ്കെടുക്കുന്നത്. പരിപ്പാടിക്ക് ശേഷം രാഹുൽ ഗാന്ധി ഉച്ചയ്ക്ക് മൂന്ന് മണിയോടെ മലപ്പുറം അരീക്കോട്ടെ പൊതുയോഗത്തിൽ പങ്കെടുക്കും.

ഇരുളത്ത് കെ.മുരളീധരൻ ഇന്ന് പ്രചാരണത്തിനെത്തും. കൂടാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് വയനാട്ടിൽ പ്രചാരണം നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ഇന്ന് മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങും.

ബിജെപി സ്ഥാനാർത്ഥി നവ്യാ ഹരിദാസിന് വേണ്ടി സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖർ തുടങ്ങിയ നേതാക്കളും പ്രചാരണത്തിന് എത്തും. തിരുവമ്പാടി മണ്ഡലത്തിലാണ് ഇന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പര്യടനം. ബിജെപി സ്ഥാനാർത്ഥി സുൽത്താൻ ബത്തേരി മണ്ഡലത്തിലും പ്രചാരണം നടത്തും.

Post a Comment

Previous Post Next Post