(www.kl14onlinenews.com)
(09-November -2024)
എംബി യൂസുഫ് ഹാജി
ദോഹ : കാസർകോട് ജി
ല്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് എംബി യൂസുഫ് ഹാജി
ബന്ദിയോടിനെ അനുസ്മരിച്ച് ഖത്തർ കാസറഗോഡ് ജില്ലാ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റികൾ സംയുക്തമായി പ്രാർത്ഥനാ സദസ് സംഘടിപ്പിച്ചു. കെഎം
സിസി ഖത്തർ ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വസറി ബോർഡ് വൈസ് ചെയർമാൻ എസ് എ എം ബഷീർ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ്പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, സീനിയർ നേതാവ് മുട്ടം മഹമൂദ്, ജില്ലാ ഭാരവാഹികളായ സമീർ ഉടുമ്പുന്തല, നാസർ കൈതക്കാട്, ഷാനിഫ് പൈക, അലി ചേരൂർ, സാദിഖ് കെസി, സഗീർ ഇരിയ, കെബി മുഹമ്മദ് ബായാർ, ആബിദ് ഉദിനൂർ, മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളായ പ്രസിഡന്റ് റസാഖ് കല്ലട്ടി , ഹനീഫ് ബന്ദിയോട് , മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ഫസൽ മല്ലങ്ങൈ എന്നിവർ
പ്രഭാഷണം നടത്തി.
നാസർ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി റഹീം ഗ്രീൻലാൻഡ് സ്വാഗതവും ജില്ലാ ട്രഷറർ സിദ്ദിഖ് മണിയമ്പാറ നന്ദിയും പറഞ്ഞു.
Post a Comment