കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടി; സ്വകാര്യ ബസുകളുടെ ദൂരപരിധി വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

(www.kl14onlinenews.com)
(06-November -2024)

കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടി; സ്വകാര്യ ബസുകളുടെ ദൂരപരിധി വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സ്വകാര്യ ബസുകളുടെ ദൂരപരിധി വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ദേശസാൽകൃത റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോർ വെഹിക്കിൾ സ്കീമിൽ കൊണ്ടുവന്ന വ്യവസ്ഥയാണ് കോടതി റദ്ദാക്കിയത്. കോട്ടയം ജില്ലാ ബസുടമ സംഘം അടക്കം അറുപതോളം സ്വകാര്യ ബസുടമകൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഡി.കെ.സിങ്ങിന്റെ ഉത്തരവ്.

സ്കീം നിയമ വിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. ദൂരപരിധി ഏർപ്പെടുത്താൻ അധികാരമുണ്ടെന്ന സർക്കാരിന്റെയും കെഎസ്ആർടിസിയുടേയും വാദം കോടതി തള്ളി. ദേശസാൽകൃത റൂട്ടുകളിൽ ദീർഘദൂര സ്വകാര്യ ബസുകൾ ഓടുന്നത് കെഎസ്ആർടിസിയെ ബാധിക്കുമെന്നത് കണക്കിലെടുത്താണ് ദൂരപരിധി വ്യവസ്ഥ കൊണ്ടുവന്നത്. കോടതി ഉത്തരവ് കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടിയാണ്

Post a Comment

Previous Post Next Post