(www.kl14onlinenews.com)
(01-November -2024)
കേരള പിറവി ദിനത്തിൽ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിൽ മഹ്യൂബ വേസ്റ്റ് മാനേജ്മെന്റ് ന്റെ നേതൃത്വത്തിൽ "ക്ലീൻ കോട്ടക്കുന്ന് നാടിനെ സുന്ദരമാക്കാം " ബോധവൽകരണ പരിപാടി ബഹു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. മുജീബ് കമ്പാർ ഉത്ഘാടനം ചെയ്തു . പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. പ്രമീള മജൽ, വാർഡ് മെമ്പർ ശ്രീമതി.അസ്മിന ഷാഫി ഹരിതകർമസേന പ്രസിഡന്റ് ശ്രീമതി പുഷ്പലത,സെക്രട്ടറി ശ്രീമതി. പുഷ്പ ഹാരിതകർമ സേന അംഗങ്ങൾ, മഹ്യൂബ ഓപ്പറേഷൻ മാനേജർ അമിത് റോയ്, അഡ്മിൻ മാനേജർ കൃപ, പ്ലാന്റ് സൂപ്പർവൈസർ അരുൺ എന്നിവർ പങ്കെടുത്തു. ബോധവത്കരണ പരിപാടിയുടെ ഭാഗമായി വീടുകളിൽ പോയി ഫലപ്രദമായി മാലിന്യം നീക്കം ചെയ്യാം നാടിനെ സുന്ദരമാക്കാം എന്ന ആശയം മുൻനിർത്തിക്കൊണ്ട് വീടുകളിൽ ബോധവത്കരണം നടത്തുകയും നോട്ടീസ് വിതരണം ചെയ്യുകയും ചെയ്തു.
Post a Comment