(www.kl14onlinenews.com)
(01-November -2024)
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്.എസ്.എൽ.സി പരീക്ഷ 2025 മാർച്ച് 3 മുതൽ 26 വരെയും, ഹയർ സെക്കൻഡറി പരീക്ഷ 2025 മാർച്ച് 6 മുതൽ 29 വരെയും നടക്കുമെന്ന് മന്ത്രി അറിയിച്ചു.
എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെ നടക്കും. 72 ക്യാമ്പുകളിലായി മൂല്യനിർണയം നടക്കും. മേയ് മൂന്നാം ആഴ്ചയ്ക്കകം എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. സംസ്ഥാനത്ത് 4,28,951 വിദ്യാർഥികൾ എസ്എസ്എല്‍സി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായാൽ മാത്രമേ പരീക്ഷ എഴുതുന്ന മൊത്തം കുട്ടികളുടെ എണ്ണം അറിയാനാവൂ.
ഹയർ സെക്കന്ററി ഒന്നാം വർഷ പൊതു പരീക്ഷകൾ മാർച്ച് 6 മുതൽ മാർച്ച് 29 വരെ നടക്കും. 2024 ൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകളും ഇതേ തീയതികളിൽ നടക്കും. ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകൾ മാർച്ച് മൂന്ന് മുതൽ മാർച്ച് 26 വരെ നടക്കും.
എസ്.എസ്.എൽ.സി പരീക്ഷ 2025 ടൈം ടേബിൾ
03/03/2025 തിങ്കൾ: രാവിലെ 9.30 മുതൽ 11.15 വരെ - ഒന്നാംഭാഷ പാർട്ട് 1 മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീഷണൽ ഇംഗ്ലീഷ്/അഡീഷണൽ ഹിന്ദി/സംസ്‌കൃതം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക്‌സ്‌കൂളുകൾക്ക്)
05/03/2025 ബുധൻ: രാവിലെ 9.30 മുതൽ 12.15 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്
07/03/2025 വെള്ളി: രാവിലെ 9.30 മുതൽ 11.15 വരെ - ഒന്നാം ഭാഷ പാർട്ട് 2 - മലയാളം/തമിഴ്/കന്നട/ സ്‌പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളുകൾക്ക്)/ അറബിക് ഓറിയന്റൽ രണ്ടാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)/ സംസ്‌കൃതം ഓറിയന്റൽ രണ്ടാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്)
10/03/2025 തിങ്കൾ: രാവിലെ 9.30 മുതൽ 12.15 വരെ - സോഷ്യൽ സയൻസ്
17/03/2025 തിങ്കൾ: രാവിലെ 9.30 മുതൽ 12.15 വരെ - ഗണിതശാസ്ത്രം
19/03/2025ബുധൻ: രാവിലെ 9.30 മുതൽ11.15 വരെ - മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളജ്
21/03/2025 വെള്ളി: രാവിലെ 9.30 മുതൽ 11.15 വരെ - ഊർജ്ജതന്ത്രം
24/03/2025 തിങ്കൾ: രാവിലെ 9.30 മുതൽ11.15 വരെ - രസതന്ത്രം
26/03/2025 ബുധൻ: രാവിലെ 9.30 മുതൽ11.15 വരെ - ജീവശാസ്ത്രം
എസ്.എസ്.എൽ.സി ഐ.റ്റി പരീക്ഷ
2025 ജനുവരി 20 മുതൽ 30 വരെയുള്ള തീയതികളിൽ ഐ.റ്റി മോഡൽ പരീക്ഷയും, 2025 ഫെബ്രുവരി 1 മുതൽ 14 വരെയുള്ള തീയതികളിൽ ഐ.റ്റി പൊതു പരീക്ഷയും നടത്തും.
Post a Comment