വയനാട്ടിലും ചേലക്കരയിലും നാളെ കൊട്ടിക്കലാശം

(www.kl14onlinenews.com)
(10-November -2024)

വയനാട്ടിലും ചേലക്കരയിലും നാളെ കൊട്ടിക്കലാശം
കൽപ്പറ്റ: വയനാട്ടിലും ചേലക്കരയിലും തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക്. രണ്ടിടത്തും തിങ്കളാഴ്ചയാണ് കൊട്ടിക്കലാശം. കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാൽ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് 20-ലേക്ക് മാറ്റിയിരുന്നു. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. ആറിടങ്ങളിൽ പ്രചാരണത്തിനെത്തുന്ന പ്രിയങ്ക, സുൽത്താൻ ബത്തേരി നായ്ക്കട്ടിയിൽ പൊതുയോഗത്തിലും പങ്കെടുക്കും.

പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദർശനത്തോടെയാകും പ്രിയങ്കാഗാന്ധി നാളെ കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക. പ്രിയങ്കയ്ക്ക് ഒപ്പം രാഹുൽ ഗാന്ധിയും കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. കൽപ്പറ്റയിലും തിരുവമ്പാടിയിലുമാണ് പ്രിയങ്കയും രാഹുലും കൊട്ടിക്കലാശത്തിൽ പങ്കെടുക്കുക.

എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ പ്രചാരണം നടത്തും. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഇന്ന് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലാണ് പര്യടനം നടത്തുന്നത്.

ചേലക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇരുമുന്നണി സ്ഥാനാർത്ഥികൾക്കുമായി പ്രചാരണം നടത്തും. മുതിർന്ന ബിജെപി നേതാക്കളും ചേലക്കരയിൽ പ്രചാരണത്തിനെത്തും. പഞ്ചായത്ത് തലത്തിൽ ശക്തിപ്രകടനങ്ങൾ അടക്കം ആസൂത്രണം ചെയ്താണ് ബിജെപി കൊട്ടിക്കലാശത്തിന് തയ്യാറെടുക്കുന്നത്.

ചർച്ചയായി കിറ്റ് വിവാദം

പാലക്കാട് ട്രോളിയെങ്കിൽ, വയനാട്ടിൽ കിറ്റ് വിവാദമാണ് പ്രധാന ചർച്ചാവിഷയം. പഴകിയ കിറ്റ് വിതരണം ചെയ്തതിൽ ഇരുമുന്നണികളും ആരോപണ-പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് ഭരിക്കുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു.

അതേസമയം, തെറ്റ് റവന്യുവകുപ്പിന്റെ ഭാഗത്താണെന്നാണ് യുഡിഎഫ്് തിരിച്ചടിക്കുന്നത്. റവന്യുവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിച്ചിരുന്നു. സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്താണ് തെറ്റെന്ന് കാട്ടി എൻഡിഎ സ്ഥാനാർഥി രമ്യാ ഹരിദാസും രംഗത്തെത്തിയിരുന്നു.

കെ മുരളീധരൻ ഇന്ന് പാലക്കാട്

കോൺഗ്രസിലെ കത്തു വിവാദത്തിനിടെ, കെ മുരളീധരൻ ഇന്ന് പാലക്കാട് പ്രചാരണത്തിനെത്തും. വൈകീട്ട് 5 ന് മേൽപ്പറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുരളീധരൻ പ്രസംഗിക്കും.

എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇന്ന് പാലക്കാട് മണ്ഡലത്തിലെത്തും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രചാരണത്തിനായി പാലക്കാട് മണ്ഡലത്തിലുണ്ട്
[10/11, 8:10 pm] Kl14onlinenews: റോഡ് ഷോയുമായി അൻവർ; ചേലക്കരയിൽ വാഹനം തടഞ്ഞ് പോലീസ്


ചേലക്കരയിൽ പ്രകടനത്തിനുള്ള അനുമതി നിഷേധിച്ചതോടെ പോലീസിനെ എതിർത്ത് റോഡ് ഷോയുമായി പി വി അൻവൻ്റെ ഡിഎംകെ. മുപ്പത് പ്രചാരണ ലോറികളുമായാണ് റോഡ് ഷോ. എന്നാൽ പ്രകടനത്തിൽ പിവി അൻവർ പങ്കെടുത്തിരുന്നില്ല. പൊലീസ് വാഹനം തടഞ്ഞതോടെ ഡിഎംകെ പ്രവർത്തകർ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറ്റാൻ ശ്രമിച്ചു. ഓഫീസിലെ കവാടത്തിനും ബോർഡുകൾക്കും കേടുപാട് സംഭവിച്ചു.

സംഭവത്തിന് പിന്നാലെ ഗതാഗതക്കുരുക്കുംസംഘർഷം സാധ്യതയും ഉടലെടുത്തതോടെ ചേലക്കര നഗരം നിശ്ചലമായി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകേണ്ട വഴിയാണ് തടസ്സപ്പെടുത്തിയത്. നിരനിരയായി വാഹനങ്ങൾ എത്തിച്ച റോഡിലൂടെ വാഹനങ്ങളോടിക്കുകയായിരുന്നു ഡിഎംകെ. റോഡിലെ ഗതാഗതം പൂർണമായും സ്തംഭിച്ചതോടെ പോലീസ് പിന്തുടർത്തി വാഹനം തടഞ്ഞു.

പോലീസും ഡിഎംകെ പ്രവർത്തകരുമായി തർക്കമുണ്ടായി. പോലീസ് വാഹനം തടഞ്ഞതോടെയാണ് പ്രകോപിതരായ ഡിഎംകെ പ്രവർത്തകർ എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറ്റാൻ ശ്രമിച്ചത്

യാതൊരു അനുമതിയും ഇല്ലാതെയാണ് സ്ഥാനാർ‌ത്ഥിയുമായി അൻവറിൻ്റെ പാർട്ടി ഡിഎംകെയുടെ റോഡ് ചേലക്കരയിൽ നടന്നത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനാൽ പൊലീസിന്റെ കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. റോഡ് ഷോ തടയാൻ പൊലീസിന് കഴിഞ്ഞില്ല. വാഹനം അനുമതിയില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. തുടർന്നാണ് പ്രവർത്തകരുമായി തർക്കം ഉണ്ടായത്

Post a Comment

Previous Post Next Post