ആർജെഡി വിട്ട് മുസ്ലിം ലീഗിലെത്തിയ വനിത കൗൺസിലർക്ക് ക്രൂരമർദ്ദനം; ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് പരാതി

(www.kl14onlinenews.com)
(12-November -2024)

ആർജെഡി വിട്ട് മുസ്ലിം ലീഗിലെത്തിയ വനിത കൗൺസിലർക്ക് ക്രൂരമർദ്ദനം; ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് പരാതി
കോഴിക്കോട്: പാർട്ടി മാറിയ വനിതാ കൗൺസിലറെ വളഞ്ഞിട്ട് ആക്രമിച്ചു. ഫറോക്ക് നഗരസഭയിലെ ആർജെഡി കൗൺസിലർ ഷനൂബിയ നിയാസിന് നേരെയാണ് അതിക്രൂരമായ ആക്രമണം ഉണ്ടായത്. ആർജെഡി അംഗമായിരുന്ന ഷനൂബിയ അടുത്തിടെയാണ് ലീഗിൽ ചേർന്നത്. ഇതിനെ തുടർന്നാണ് ഇടതുപക്ഷ കൗൺസിലർമാർ ഷനൂബിയയെ വളഞ്ഞിട്ട് ആക്രമിച്ച് ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചത്.

ചെരുപ്പു മാല ഇടാനുള്ള ഇടതുപക്ഷ കൗൺസിലർമാരുടെ ശ്രമം യുഡിഎഫ് അംഗങ്ങൾ തടയുകയായിരുന്നു. പാർട്ടി മാറിയതിന് ഷനൂബിയയുടെ വീടിനു നേരെയും ആക്രമണം ഉണ്ടായിരുന്നു. തനിക്കു നേരെ ശാരീരികവും മാനസികവുമായ ആക്രമണം ഉണ്ടായതായി ഷനൂബിയ പറഞ്ഞു.

സിപിഎം കൗൺസിലർമാർ വളരെ മോശമായാണ് പെരുമാറിയത്. കൗൺസിൽ യോഗം തുടങ്ങാനിരിക്കെ എൽഡിഎഫ് കൗൺസിലർമാർ മോശം മുദ്രാവാക്യങ്ങൾ വിളിച്ചു. തുടർന്നാണ് സ്ത്രീയെന്ന പരിഗണന പോലും നൽകാതെ തന്നെ ആക്രമിച്ചുവെന്ന് ഷനൂബിയ വ്യക്തമാക്കി

Post a Comment

Previous Post Next Post