(www.kl14onlinenews.com)
(11-November -2024)
കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന വേദിയിൽ സംഘർഷം. രണ്ടാം സ്ഥാനം സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ടാം സ്ഥാനത്തേക്ക് സ്പോർട്സ് സ്കൂളിനെ പരിഗണിച്ചത് ചട്ടപ്രകാരമല്ലെന്ന് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളും അധ്യാപരകും ആരോപിച്ചു.
നാവാമുകുന്ദ എച്ച്എസ്എസ് തിരുനാവായ, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജി.വി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ താൽപര്യമുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു. കപ്പ് എവിടെയെന്ന് ചോദിച്ച വിദ്യാർത്ഥിനികളെ പൊലീസ് മർദ്ദിച്ചതായും ആരോപണമുണ്ട്. പുരുഷ പൊലീസുകാരാണ് തങ്ങളെ കൈയ്യേറ്റം ചെയ്തതെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു.
വിദ്യാർത്ഥികള മർദ്ദിച്ചിട്ടില്ലെന്നും തടയുക മാത്രമാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വേദിയിൽ ഇരിക്കെയാണ് പ്രതിഷേധവുമായി വിദ്യാർത്ഥകൾ രംഗത്ത് എത്തിയത്.
അതേസമയം, തിരുവനന്തപുരം ജില്ലയാണ് കായികമേളയില്‍ ഓവറോള്‍ ചാംപ്യന്മാരായത്. 1,935 പോയിന്റോടെയാണ് തിരുവനന്തപുരം കിരീടം ഉറപ്പിച്ചത്. 848 പോയിന്റുമായി തൃശൂര്‍ രണ്ടാം സ്ഥാനവും 803 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനവും നേടി. അത്‌ലറ്റിക്‌സില്‍ 233 പോയിന്റുകളോടെ മലപ്പുറം ഒന്നാം സ്ഥാനത്തെത്തി. മലപ്പുറത്തിന്റെ കന്നി അത്‌ലറ്റിക്‌സ് കിരീടമാണ്. ഗെയിംസിൽ 1,213 പോയിന്റുകളോടെ തിരുവനന്തപുരം തന്നെയാണ് ഒന്നാം സ്ഥാനത്ത്. തൃശൂര്‍ രണ്ടും, കണ്ണൂര്‍ മൂന്നും സ്ഥാനങ്ങൾ നേടി.
Post a Comment