ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ - സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് എസ് കെ എസ് എസ് എഫ്

(www.kl14onlinenews.com)
(09-October -2024)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ - സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് എസ് കെ എസ് എസ് എഫ്
കാസർകോട്: കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാടക വീട്ടിൽ താമസിക്കുന്ന സത്താർ എന്ന സഹോദരൻ ഫെയ്സ്ബുക്കിലൂടെ കാസർകോട് പോലീസിനെതിരെ സന്ദേശം അയച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി, കുറ്റക്കാർക്കെതിരെ ആവശ്യമായ നടപടിയെടുക്കണമെന്ന് എസ് കെ എസ് എസ് എഫ് (സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ)
ജില്ലാ പ്രസിഡന്റ് സുബൈർ ഖാസിമി പടന്നയും, ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര
ആവശ്യപ്പെട്ടു.
, നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി സത്താറിന്റെ ജീവിത മാർഗമായിരുന്ന ഓട്ടോറിക്ഷ തടഞ്ഞുവെക്കുകയും, അത് അദ്ദേഹത്തിന് മാനസിക പ്രയാസങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇതിന്‍റെ ഭാഗമായി മനോവിഷമിതയിലായ സത്താർ, ആത്മഹത്യാ കുറിപ്പും വീഡിയോ സന്ദേശവും ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു.
, സംഭവത്തിന് പിന്നിലുള്ള വ്യക്തികളെ കണ്ടെത്തി നടപടി യെടുക്കണം .
നിരപരാധികളെ പോലീസ് സ്റ്റേഷനിൽ വെച്ച് ഇങ്ങനെ പ്രയാസപ്പെടുത്തുന്ന പ്രവണതയ്ക്ക് എതിരായുള്ള നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉയർത്തുമെന്ന് എസ് കെ എസ് എസ് എഫ് നേതാക്കൾ മുന്നറിയിപ്പ് നൽകി.
അന്വേഷണം സത്യസന്ധമായി നടത്തുകയും, കുടുംബത്തിന് നീതി ലഭ്യമാക്കുകയും ചെയ്യണമെന്ന് എസ് കെ എസ് എസ് എഫ് നേതാക്കളായ സുബൈർ ഖാസിമി പടന്നയും, ഇർഷാദ് ഹുദവി ബെദിരയും അഭ്യർത്ഥിച്ചു.

പത്രകുറിപ്പ്: എസ് കെ എസ് എസ് എഫ് - കാസർകോട്

ഓട്ടോ ഡ്രൈവറുടെ മരണം: പ്രതിഷേധവുമായി ഓട്ടോത്തൊഴിലാളികൾ

കാസർകോട് : പൊലീസ് പിടികൂടിയ ഓട്ടോ വിട്ടുകൊടുക്കാത്തതു കാരണം ഉപജീവനം വഴിമുട്ടിയതായി പരാതിപ്പെട്ട് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവർ സഹപ്രവർത്തകർക്ക് നൊമ്പരമായി. നിത്യേന 250 രൂപയ്ക്ക് വാടകയ്ക്കെടുത്താണ് അബ്ദുൽ സത്താർ(60) കാസർകോട് നഗരത്തിൽ ഓട്ടോ ഓടിച്ചിരുന്നത്.കർണാടക മംഗളൂരു പാണ്ഡേശ്വരയിലെ കുദ്രോളി സ്വദേശിയായ ഇദ്ദേഹം 3 വർഷമായി കാസർകോട് റെയിൽവേ സ്റ്റേഷനു സമീപത്തെ ക്വാർട്ടേഴ്സിലായിരുന്നു താമസം. പൊലീസ് ഓട്ടോ ഡ്രൈവർമാരെ അകാരണമായി പീഡിപ്പിക്കുകയാണെന്ന് ഓട്ടോ ത്തൊഴിലാളികൾ പരാതിപ്പെട്ടു. ഇന്നലെ ഉച്ച മുതൽ നഗരത്തിൽ ഓട്ടോകൾ പണിമുടക്കി.

പ്രതിഷേധ മാർച്ചിന് സുബൈർ മാര, ഹരീന്ദ്രൻ, അഷറഫ് മുതലപ്പാറ, മൊയ്നുദ്ദീൻ ചെമ്മനാട്, കണ്ണൻ, രാമൻ എന്നിവർ നേതൃത്വം നൽകി. ഡിവൈഎസ്പിയുമായി ചർച്ച നടത്തി ക്രൈംബ്രാഞ്ച് അന്വേഷണം ഉറപ്പു നൽകിയതിനെ തുടർന്നാണ് തൊഴിലാളികൾ പിരിഞ്ഞുപോയത്.60 വയസായിട്ടും ജീവിക്കാനായി ഓട്ടോറിക്ഷ ഓടിച്ച പാവപ്പെട്ട മനുഷ്യന് ജീവൻ അവസാനിപ്പിക്കേണ്ടി വന്നതിനു പൊലീസുദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ച ഉണ്ടെങ്കിൽ നടപടിയെടുക്കണമെന്ന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post