(www.kl14onlinenews.com)
(09-October -2024)
ഓട്ടോ ഡ്രൈവറുടെ മരണം;
പി വി അൻവർ എം.എൽ.എ.
കാസർകോട്:
ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) സാമൂഹിക കൂട്ടായ്മ പി.വി. അൻവർ എം.എൽ.എ.
ശനിയാഴ്ച രാവിലെ കാസർകോട് എത്തുന്നു,മരിച്ച ഓട്ടോ
ഡ്രൈവർ അബ്ദുൽ സത്താറിന്റെ വീട് സന്ദർശിക്കും.
കാസർകോട് പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ നാല് ദിവസമായിട്ടും വിട്ടുകൊടുക്കാത്തതിനാൽ വീഡിയോ പോസ്റ്റിട്ട ശേഷം ഡ്രൈവർ അബ്ദുൽ സത്താറിനെ (55) താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു സംഭവത്തിൽ ഇരട്ടി അന്വേഷണം പ്രഖ്യാപിച്ച് കാസർകോട് ജില്ലാ പോലീസ് മേധാവി ഡി.ശില്പ ഉത്തരവിറക്കി. ആരോപണ വിധേയനായ കാസർകോട് ടൗൺ എസ്.ഐ അനൂപിനെ ചന്തേരയിലേക്ക് സ്ഥലംമാറ്റി തിങ്കളാഴ്ച തന്നെ ഉത്തരവിറക്കിയിരുന്നു.
കാസർകോട്: പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ നാല് ദിവസമായിട്ടും വിട്ടുകൊടുക്കാത്തതിനാൽ വീഡിയോ പോസ്റ്റിട്ട ശേഷം ഡ്രൈവർ അബ്ദുൽ സത്താറിനെ (55) താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇരട്ടി അന്വേഷണം പ്രഖ്യാപിച്ച് കാസർകോട് ജില്ലാ പോലീസ് മേധാവി ഡി.ശില്പ ഉത്തരവിറക്കി. ആരോപണ വിധേയനായ കാസർകോട് ടൗൺ എസ്.ഐ അനൂപിനെ ചന്തേരയിലേക്ക് സ്ഥലംമാറ്റി തിങ്കളാഴ്ച തന്നെ ഉത്തരവിറക്കിയിരുന്നു.
അബ്ദുൽ സത്താറിന്റെ ഓട്ടോറിക്ഷ ഇപ്പോഴും പോലീസ് സ്റ്റേഷനിൽ കിടക്കുകയാണ്. ആർ.സി ഉടമ വരാതെ ഇനി മറ്റൊരാൾക്ക് വാഹനം വിട്ടുകൊടുക്കാനാകില്ല.
മരണത്തിന് തൊട്ടുമുമ്പ് അബ്ദുൽ സത്താർ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ പോലീസ് തന്നെ വലിയ തോതിൽ ടോർച്ചർ ചെയ്തുവെന്ന് ആരോപിച്ചിരുന്നു.
ഓട്ടോ ഡ്രൈവറുടെ മരണം: പ്രതിഷേധവുമായി ഓട്ടോത്തൊഴിലാളികൾ
കാസർകോട് : പൊലീസ് പിടികൂടിയ ഓട്ടോ വിട്ടുകൊടുക്കാത്തതു കാരണം ഉപജീവനം വഴിമുട്ടിയതായി പരാതിപ്പെട്ട് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവർ സഹപ്രവർത്തകർക്ക് നൊമ്പരമായി. നിത്യേന 250 രൂപയ്ക്ക് വാടകയ്ക്കെടുത്താണ് അബ്ദുൽ സത്താർ(60) കാസർകോട് നഗരത്തിൽ ഓട്ടോ ഓടിച്ചിരുന്നത്.കർണാടക മംഗളൂരു പാണ്ഡേശ്വരയിലെ കുദ്രോളി സ്വദേശിയായ ഇദ്ദേഹം 3 വർഷമായി കാസർകോട് റെയിൽവേ സ്റ്റേഷനു സമീപത്തെ ക്വാർട്ടേഴ്സിലായിരുന്നു താമസം. പൊലീസ് ഓട്ടോ ഡ്രൈവർമാരെ അകാരണമായി പീഡിപ്പിക്കുകയാണെന്ന് ഓട്ടോ ത്തൊഴിലാളികൾ പരാതിപ്പെട്ടു. ഇന്നലെ ഉച്ച മുതൽ നഗരത്തിൽ ഓട്ടോകൾ പണിമുടക്കി.
പ്രതിഷേധ മാർച്ചിന് സുബൈർ മാര, ഹരീന്ദ്രൻ, അഷറഫ് മുതലപ്പാറ, മൊയ്നുദ്ദീൻ ചെമ്മനാട്, കണ്ണൻ, രാമൻ എന്നിവർ നേതൃത്വം നൽകി. ഡിവൈഎസ്പിയുമായി ചർച്ച നടത്തി ക്രൈംബ്രാഞ്ച് അന്വേഷണം ഉറപ്പു നൽകിയതിനെ തുടർന്നാണ് തൊഴിലാളികൾ പിരിഞ്ഞുപോയത്.60 വയസായിട്ടും ജീവിക്കാനായി ഓട്ടോറിക്ഷ ഓടിച്ച പാവപ്പെട്ട മനുഷ്യന് ജീവൻ അവസാനിപ്പിക്കേണ്ടി വന്നതിനു പൊലീസുദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ച ഉണ്ടെങ്കിൽ നടപടിയെടുക്കണമെന്ന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു
Post a Comment