ട്രെയിനിൽ നിന്നും വീണതോ തള്ളിയിട്ടതോ? കോഴിക്കോട് സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

(www.kl14onlinenews.com)
(13-October -2024)

ട്രെയിനിൽ നിന്നും വീണതോ തള്ളിയിട്ടതോ? കോഴിക്കോട് സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരൻ ട്രെയിനിൽ നിന്നു വീണു മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. മംഗളൂരു - കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

യാത്രക്കാരൻ വീണു മരിച്ചതുമായി ബന്ധപ്പെട്ട് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ട്. യാത്രക്കാരനെ തള്ളിയിട്ടതാകാമെന്നാണ് സംശയം. സംഭവത്തിൽ റെയിൽവേ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സഹ യാത്രക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡി.

ട്രെയിനിൽ എ.സി കമ്പാർട്മെന്റിന്റെ വാതിൽ പടിയിൽ ഇരുന്ന് യാത്ര ചെയ്തയാളാണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം ഉണ്ടായത്. പ്ലാറ്റ്ഫോമിന്റെയും ട്രെയിനിന്റെയും ഇടയിലായാണ് മരിച്ചയാളെ കണ്ടെത്തിയത്. സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post