റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍; ലോക്കോപൈലറ്റിന്‍റെ സമയോചിത ഇടപെടൽ മൂലം ഒഴിവായത് വന്‍ ദുരന്തം

(www.kl14onlinenews.com)
(13-October -2024)

റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍; ലോക്കോപൈലറ്റിന്‍റെ സമയോചിത ഇടപെടൽ മൂലം ഒഴിവായത് വന്‍ ദുരന്തം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ റൂർക്കിയിൽ അട്ടിമറി ശ്രമം. ലന്ദൗറയ്ക്കും ഉത്തരാഖണ്ഡിലെ ദന്ധേരയ്ക്കും ഇടയിലുളള ട്രാക്കിലാണ് ഗ്യാസ് സിലിണ്ടർ കണ്ടെത്തിയത്. ഇതുവഴി വന്ന ഗുഡ്സ് ട്രെയിനിൻ്റെ ലോക്കോ പൈലറ്റ് സിലിണ്ടർ കണ്ടതിനാൽ ഒഴിവായത് വൻ അപകടമാണ്. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി

ഗ്യാസ് സിലിണ്ടർ കണ്ടെത്തിയ റെയിൽവേ ട്രാക്കിൻ്റെ ഒരു വശത്ത് സൈനിക മേഖലയുടെ മതിലുണ്ട്. കണ്ടെടുത്ത സിലിണ്ടർ കാലിയായിരുന്നു എന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ട്രാക്കിൽ ഗ്യാസ് സിലിണ്ടർ കണ്ടതിനാൽ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഇട്ട ശേഷം അധികൃതരെ അറിയിക്കുകയായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി സിലിണ്ടർ ട്രാക്കിൽ നിന്ന് മാറ്റി. പ്രതികളെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം

നേരത്തെ ഗുജറാത്തിലെ സൂറത്തിൽ റെയിൽവേ ട്രാക്കിൽ ഫിഷ് പ്ലേറ്റുകളും താക്കോലുകളും കണ്ടെടുത്തിരുന്നു. ഉത്തർപ്രദേശിലെ കാൺപൂരിലും റെയിൽവേ ട്രാക്കിൽ ഗ്യാസ് സിലിണ്ടറും കണ്ടെടുത്തിരുന്നു. കാൺപൂർ- കാസ്​ഗഞ്ച് റെയിൽ പാളത്തിൽ എൽപിജി സിലിണ്ടർ സ്ഥാപിച്ച് കാളിന്ദി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമവും നടന്നിരുന്നു

സിലിണ്ടർ ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടതോടെ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ച് ട്രെയിന്‍ നിർത്തുകയായിരുന്നു. ട്രെയിന്‍, സിലിണ്ടറില്‍ തട്ടുകയും അത് പാളത്തിന് പുറത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. സിലിണ്ടറില്‍ തട്ടി അല്‍പസമയത്തിനു ശേഷം ട്രെയിന്‍ നില്‍ക്കുകയും ചെയ്തിരുന്നു. സംഭസ്ഥലത്ത് നിന്ന് പെട്രോൾ, ബാ​ഗ്, തീപ്പെട്ടി എന്നിവയും കണ്ടെത്തിയിരുന്നു.

Post a Comment

Previous Post Next Post