ഇല്ല്യുമിൻ 24 - സംസ്ഥാനതല ക്വിസ് മത്സരം - ആലിയ കോളേജിന് രണ്ടാം സ്ഥാനം

(www.kl14onlinenews.com)
(23-October -2024)

ഇല്ല്യുമിൻ 24 - സംസ്ഥാനതല ക്വിസ് മത്സരം - ആലിയ കോളേജിന് രണ്ടാം സ്ഥാനം
ഇല്ല്യുമിൻ 24-സംസ്ഥാന ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ആലിയ അറബിക് കോളേജ് ടീമിന് മാനേജ്മെൻ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി എഞ്ചിനീയർ സലാഹുദ്ദീൻ ഉപഹാരം നൽകുന്നു


കാസർകോട്: ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷൻ കൗൺസിൽ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ ഇസ്ലാമിയ കോളേജിലെയും ആർട്സ് ആൻഡ് സയൻസ് കോളേജിലെയും വിദ്യാർത്ഥികൾക്ക് വേണ്ടി ഇല്ല്യുമിൻ -24 എന്ന പേരിൽ സംഘടിപ്പിച്ച പ്രവാചക ജീവിതത്തെ ആസ്പദമാക്കിയുള്ള സംസ്ഥാന തല ക്വിസ് മത്സരത്തിൽ കാസർഗോഡ് ആലിയ അറബിക് കോളേജിനെ പ്രതിനിധീകരിച്ച് മത്സരിച്ച മുഹമ്മദ് സഫ്വാൻ- അഹമ്മദ് അബ്ദുൽ ബാസിത് ടീമിനു രണ്ടാം സ്ഥാനം.സംസ്ഥാന ക്വിസ് മത്സരത്തിൽ മികച്ച വിജയം നേടിയ ടീമിനെ ആലിയാ മാനേജ്മെൻറ് കമ്മിറ്റിയുടെയും അലുംനി അസോസിയേഷന്റെയും സ്റ്റാഫ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു. യോഗത്തിൽ വെച്ച് ടീം അങ്ങൾക്ക് പ്രത്യേക സമ്മാനമായി മാനേജ്മെൻ്റ് കമ്മിറ്റിയും അൽ ആലിയ അലുംനിയും ഉംറ യാത്ര പ്രഖ്യാപിച്ചു. ആലിയാ അറബിക് കോളേജ് പ്രിൻസിപ്പാൾ ടി കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി എഞ്ചിനീയർ സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. അൽ ആലിയ അലുംനി അസോസിയേഷൻ വൈസ് പ്രസിഡണ്ട് റഫീഖ് റഹ്മാൻ മുഴിക്കൽ അനുമോദന പ്രസംഗം നടത്തി. ആലിയ ഗ്രൂപ്പ് ഓഫ് എജുക്കേഷൻ സി ഒ ഒ,സി എ അബ്ദുറഹീം, സെക്രട്ടറി ഷഫീഖ് നസ്റുല്ലാഹ്,ആലിയ സീനിയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ രജനി മോൾ ,അഡ്മിനിസ്ട്രേറ്റർ ഉദയ കുമാർ , എം.പി.മുഹമ്മദ്, അബ്ദുൽ റഷീദ് പൊന്മള എന്നിവർ പ്രസംഗിച്ചു. ആലിയ അറബിക് കോളേജ് വൈസ് പ്രിൻസിപ്പൽ കെ പി ഖലീൽ റഹ്മാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുസ്സലാം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post