(www.kl14onlinenews.com)
(05-October -2024)
സംസ്ഥാനത്തെ സ്വർണവില(kerala gold price) സർവകാല റെക്കോർഡിൽ എത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ഇന്നലെ എത്തിയ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ ഗ്രാമിന് 7,120 രൂപയായിരുന്നു വില. പവന് 56,960 രൂപയുമായിരുന്നു വില. ഇതേ വിലയിൽ തന്നെയാണ് ഇന്നും വ്യാപാരം ആരംഭിച്ചത്
ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 7050 രൂപയിലെത്തിയിരുന്നു. പവന് 56400 രൂപയായിരുന്നു. സ്വർണവില വർദ്ധനവിൽ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കൾ നേരിടുന്നത്. ഈ വിലയ്ക്ക് സ്വർണാഭരണങ്ങൾ വാങ്ങാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം.
വലിയ കയറ്റിറക്കങ്ങളാണ് സെപ്റ്റംബർ മാസം ഉണ്ടായത്. മാസത്തെ ആദ്യ ആഴ്ച പരിശോധിച്ചാൽ സെപ്റ്റംബർ 5 വരെ രേഖപ്പെടുത്തിയ ട്രെൻ്റ് ഇടിവായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സ്വർണ വില താഴേയ്ക്കിറങ്ങിയിട്ടില്ല. നേരിയ തോതിൽ വ്യത്യസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബർ 2 മുതൽ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ അവസാന ആഴ്ചകളിലേയ്ക്കെത്തുമ്പോൾ മാസത്തെ ഏറ്റവും നിരക്കാണ് സ്വർണം രേഖപ്പെടുത്തിയത്.
കഴിഞ്ഞദിവസം ഇറാൻ ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈൽ അയച്ചതോടെ മേഖലയിൽ സംഘർഷസാധ്യത വർധിച്ചിരുന്നു. ഇറാനിലെ എണ്ണ സംസ്കരണകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രത്യാക്രമണം നടത്തിയേക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്. അങ്ങനെ വന്നാൽ കനത്ത തിരിച്ചടി ഇസ്രായേൽ നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇത് എണ്ണവിപണിയെ ഗുരുതരമായി ബാധിക്കുകയും സാമ്പത്തികരംഗത്തെ കാര്യമായി സ്വാധീനിക്കുകയും ചെയ്യുമെന്നതിനാൽ ഓഹരിവിപണിയിൽ വൻ തകർച്ച സൃഷ്ടിച്ചിട്ടുണ്ട്. സ്വർണത്തിനും എണ്ണയ്ക്കും വില വർധിക്കാൻ സംംഘർഷം കാരണമാകും.
2024 ഡിസംബറോടെ സ്വർണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജൻസിയായ ഫിച്ച് സൊല്യൂഷന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സ്വർണവിലയിൽ 29 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
Post a Comment