ആലിയസീനിയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ 'പരവനടുക്കത്തിന് ശുചിത്വവും സൗന്ദര്യവും'

(www.kl14onlinenews.com)
(05-October -2024)

ആലിയസീനിയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ 'പരവനടുക്കത്തിന് ശുചിത്വവും സൗന്ദര്യവും'
2024 ഒക്ടോബർ 5-ന്, 'സ്വേഛാ ഹി സേവ' പദ്ധതിയുടെ ഭാഗമായി, ആലിയ സീനിയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ പരവനടുക്കത്ത് വിപുലമായ ശുചീകരണ പ്രവർത്തനം നടന്നു. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് പരിസരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് പരിസ്ഥിതി സൗഹൃദമായ ഒരു മാതൃക സ്ഥാപിച്ചത്.

വ്യത്യസ്ത ക്ലാസുകളിലെ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഈ ശുചീകരണ പരിപാടിയുടെ പ്രധാന പ്രത്യേകതയായി. പരിസര ശുചിത്വം, പരിസ്ഥിതി സംരക്ഷണം, പൊതുജനാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു.

പ്രാദേശിക ജനങ്ങൾ ഈ ശുചീകരണ പരിപാടിയെ പ്രശംസിക്കുകയും, ഭാവിയിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ സ്കൂളുകൾ ഉൾപ്പെടുത്തി നടത്തപ്പെടേണ്ടതുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

പരവനടുക്കത്തിന് ശുചിത്വവും സൗന്ദര്യവും തിരിച്ചു നൽകാനുള്ള ഈ ശ്രമം സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഉന്നത മാതൃകയായി മാറി.

ശുചീകരണ പ്രവർത്തനങ്ങൾക്ക് പിടിഎ പ്രസിഡണ്ട് ഖലീലുള്ള സി എം എസ് സ്കൂൾ പ്രിൻസിപ്പൽ രജനിമോൾ സി വി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഉദയകുമാർ പെരിയ, സ്റ്റാഫ് സെക്രട്ടറി ഗീത പി, സ്കൂൾ പ്രൈം മിനിസ്റ്റർ സൈനബ് റിയസുദ്ധീൻ, ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ആതിഫ് അബ്ദുള്ള, സ്കൂൾ അധ്യാപകരും നേതൃത്വം നൽകി.

Post a Comment

Previous Post Next Post