(www.kl14onlinenews.com)
(10-October -2024)
ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിൻ്റെ മരണത്തിന് ഉത്തരവാധിയായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണം - നാഷണൽ യൂത്ത് ലീഗ്
കാസർകോട് :
ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിൻ്റെ മരണത്തിന് ഉത്തരവാധിയായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണം - നാഷണൽ യൂത്ത് ലീഗ്.
കാസർകോട് ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താർ ഒക്ടോബർ 7 ന് വൈകുന്നേരം അദ്ധേഹത്തിൻ്റെ താമസസ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
അദ്ധേഹത്തിൻ്റെ മരണത്തിൻ്റെ തൊട്ട് മുൻപ് അദ്ധേഹം സോഷ്യൽ മീഡിയയിൽ ചെയ്ത വീഡിയോയിൽ നിന്നും അഞ്ച് ദിവസം മുൻപ് അദ്ധേഹത്തിൻ്റെ ഓട്ടോ കാസർകോട് നഗരത്തിൽ നിന്നും ബ്ലോക്കുണ്ടാക്കിയെന്ന് പറഞ്ഞ് അദ്ധേഹത്തിനെയും ഓട്ടോയേയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും പിന്നീട് അദ്ധേഹത്തെ രണ്ട് പേരുടെ ജാമ്യത്തിൽ വിടുകയും അദ്ധേഹത്തിൻ്റെ ഓട്ടോ വിട്ടു നൽകാതിരിക്കുകയും ചെയ്തിരുന്നെന്നും തുടർന്ന് അദ്ധേഹം മുതിർന്ന ഉദ്ധ്യോഗസ്തരെ കണ്ട് പരാതിബോധിപ്പിച്ചതിനെ തുടർന്ന് ഓട്ടോ എടുത്തു കൊളളാൻ പറഞ്ഞ പ്രകാരം കാസർകോട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഏഴ് മാസം മാത്രം പഴക്കമുള്ള ഓട്ടോയുടെ പുക പരിശോധന പേപ്പറും ഇൻഷുറൻസ് പേപ്പർ അസ്ലൽ കോപ്പി ഇല്ല എന്ന് പറഞ്ഞ് അദ്ധേഹത്തിന് ഓട്ടോ വിട്ട് നൽകാതിരിക്കുകയുമായിരുന്നു .ഇതിൽ മനം നൊന്ത് അബ്ദുൽ സത്താർ ആത്മഹത്യ ചെയ്യുകയായിരുന്നു .തുടർന്ന് അരോപണ വിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു .
ഒരു പാവം ഓട്ടോ ഡ്രൈവറുടെ മരണത്തിനിടയാക്കിയ ഒരു വർഷത്തിനുള്ളിൽ മാത്രം പഴക്കമുള്ള വാഹനത്തിന് എന്തൊക്കെ രേഖകൾ കൈവഷം വേണ്ടെതെന്ന സാമാന്യ അറിവും പോലുമില്ലാത്ത ഇത്തരത്തിലുള ഉദ്യോഗസ്ഥർ പോലീസ് സേനയ്ക്കും സർക്കാറിനും അപമാനമാണെന്നും ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്പൻ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് നാഷണൽ യൂത്ത് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി പ്രസിഡൻറ് ഹനീഫ് പി എച്ച് ജനറൽ സെക്രട്ടറി ശാഹിദ് സി എൽ എന്നിവർ സംയുക്ത പത്രക്കുറിപ്പിൽ അറിയിച്ചു.
എസ്‌ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം
കാസര്‍കോട്: ഓട്ടോറിക്ഷ പിടിച്ചുവെച്ചതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം. ആരോപണ വിധേയനായ എസ്‌ഐ അനൂപിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മകന്‍ അബ്ദുല്‍ ഷാനിസ് പറഞ്ഞു. പിതാവിനെ ഇനി തിരിച്ചുകിട്ടില്ല. പക്ഷെ ഇനി ഒരാള്‍ക്കും ഈ ഗതി ഉണ്ടാകരുതെന്നും മകന്‍ പറഞ്ഞു. ഓട്ടോറിക്ഷ പൊലീസ് വിട്ടുകൊടുക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഷാനിസ് പ്രതികരിച്ചു.
'എസ്‌ഐ അനൂപില്‍ നിന്ന് നേരിട്ട മാനസിക പീഡനത്തെ തുടര്‍ന്നാണ് സത്താര്‍ ആത്മഹത്യ ചെയ്തത്. പല തവണ സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും ഓട്ടോ വിട്ടുകൊടുത്തില്ല. പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണം', ഷാനിസ് പറഞ്ഞു.
അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പിടിച്ചെടുത്ത ഓട്ടോറിക്ഷ പൊലീസ് വിട്ടു നല്‍കാത്തതില്‍ മനംനൊന്താണ് കാസര്‍കോട് സ്വദേശി അബ്ദുല്‍ സത്താര്‍ (55) ആത്മഹത്യ ചെയ്തത്.
ആത്മഹത്യക്ക് മുമ്പ് പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സത്താര്‍ വീഡിയോ പങ്കുവെച്ചിരുന്നു. പൊലീസ് തന്റെ വാക്കുകളെ പാടെ അവഗണിച്ചതില്‍ വേദനയുണ്ടെന്ന് വീഡിയോയില്‍ പറയുന്നു. ഓട്ടോറിക്ഷയായിരുന്നു ഉപജീവനമാര്‍ഗമെന്നും ഓട്ടോ ഇല്ലാത്തതിനാല്‍ ചെലവിന് ബുദ്ധിമുട്ടുണ്ടെന്നും സത്താര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ എസ്ഐ അനൂപിനെ സ്ഥലം മാറ്റിയിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ചിനാണ് കേസിന്റെ അന്വേഷണച്ചുമതല
ഒരു പെറ്റിക്കേസിന്റെ പേരിലായിരുന്നു സത്താറിന്റെ ഓട്ടോറിക്ഷ എസ്‌ഐ അനൂപ് കസ്റ്റഡിയിലെടുത്തത്. വാഹനം വിട്ടുകിട്ടുന്നതിനായി പല തവണ സത്താര്‍ സ്റ്റേഷനില്‍ കയറിയിറങ്ങിയിരുന്നു. ഡിവൈഎസ്പിക്ക് പരാതി നല്‍കിയെങ്കിലും ഓട്ടോ തിരിച്ചു കിട്ടിയില്ല. തുടര്‍ന്ന് തിങ്കളാഴ്ച സത്താര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
Post a Comment