(www.kl14onlinenews.com)
(03-October -2024)
കളനാട് : സാമൂഹ്യ സംസ്കാരിക രംഗത്തും സാഹിത്യ രംഗത്തും, പത്രപ്രവർത്തന രംഗത്തും അതുല്യമായ കൈയൊപ്പ് ചാർത്തിയ ഹമീദ് കലനാടൻ എന്ന ഷാഹുൽ ഹമീദിൻ്റെ അനുസ്മരണ യോഗം കളനാട് മുക്രി കുടുംബകൂട്ടായ്മ ആഭിമുഖ്യത്തിൽ കളനാട് കെ എച്ച് എം ആഡിറ്റോറിയത്തിൽ ചേർന്നു.
ഒരു നാടിൻ്റെ സംസ്കാരികമായ ഉർച്ച എന്നത് കുറെ കോൺക്രീറ്റ് കെട്ടിടങ്ങളും, വൻ രമ്യഹർമ്യങ്ങളും സാമ്പത്തിക ഉയർച്ചയുമല്ലെന്നും, ഉപരി ഒരു ദേശത്തെ ചരിത്രത്തിൽ രേഖപ്പെടുത്താൻ കഴിയുന്ന ചരിത്ര പുസ്തകങ്ങളിൽ എന്നുമെന്നും നിറഞ്ഞ് നിൽക്കുന്ന ഹമീദ് കളനാടിനെ പോലുള്ളവരാണെന്ന് ഹമീദിനെ സ്മരിച്ച് കൊണ്ട് വിവിധ സാമൂഹിക സംസ്കാരിക പ്രവർത്തകർ പറയുകയുണ്ടായി ...
യോഗത്തിൽ ഖിറാഹത്ത് ഇബ്രാഹിം ഖലീലും കളനാട് ജുമാമസ്ജിദ് ഖത്തീബ് അബ്ദുൽ ഖാദർ മദനി ഉസ്താദ് പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു.
ഹമീദ് ചാത്തങ്കൈ സ്വാഗതമാശംസിച്ചു
അബ്ദുല്ല അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ: ജമാൽ കുട്ടിപാലക്കുന്ന് , അബ്ദുല്ല പള്ളിക്കര, അബ്ദല്ലകുഞ്ഞി ഉദുമ (ചന്ദ്രിക) ഫാറുക്ക് ഖാസ്മി, മൊയ്തീൻ കുഞ്ഞി കളനാട് സൈഫുദ്ദീൻ കെ. മാക്കോട്, അജിത് സി കളനാട്, ഷെരീഫ് കാപ്പിൽ സൈഫുദ്ദീൻ കളനാട് ,അബ്ദുല്ല കോയിതടിൽ, ശരീഫ് തോട്ടം, അബ്ദുൽ ഖാദർ മുല്ലച്ചേരി, ടി.ഡി കബീർ, സ്കാനിയ ബെദിര ,ശാഫി കട്ടക്കാൽ, മാഹിൻ ചാത്തങ്കൈ, അബ്ദുൽ റഹിമാൻ' അംഗഡി മുഗർ, എന്നിവർ ഹമീദ് കലനാടനെ അനുസ്മരിച്ചു സംസാരിച്ചു .മുക്രി കുടുബ കൂട്ടായ്മ ഭാരാവാഹികൾക്ക് വേണ്ടി അബ്ദുല്ല സിങ്കപ്പൂർ ദുബൈയിൽ നിന്നും ആസംശ അറിയിച്ചു
അസ്ഹർ സിങ്കപ്പൂർ സദസ്സിന് നന്ദി പ്രകാശിപ്പിച്ചു. ഹമീദ് കളനാടിനെ സ്മരിച്ച് കൊണ്ട് ഇസ്ഹാക്ക് കട്ടക്കാൽ ഗാനമാലപിച്ചു
Post a Comment