(www.kl14onlinenews.com)
(03-October -2024)
പി.വി. അൻവർ എം.എൽ.എയെ പിന്തുണച്ചും യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്തും മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. അൻവറിൻ്റെ പാർട്ടി ലീഗിന് വെല്ലുവിളിയല്ലെന്നും പി.വി. അൻവർ എടുത്തത് ധീരമായ നിലപാടാണെന്നും കെ.എം. ഷാജി പറഞ്ഞു.
പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പി. ശശിയോ, എഡിജിപി അജിത് കുമാറോ അല്ല മാറേണ്ടതെന്നും,രാജി വയ്ക്കേണ്ടത് മുഖ്യമന്ത്രി തന്നെയെന്നും മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി പറഞ്ഞു. യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണെന്നും ഷാജി കോഴിക്കോട് പറഞ്ഞു.
ഓഫീസിലെ ആളുകൾ മാറിയാൽ, മുഖ്യമന്ത്രിക്ക് വേറെ ആളുകളെ കിട്ടുo.ശിവ ശങ്കറിന് പകരം ശശിയെ കിട്ടിയാ പോലെ, കൊള്ളരുതായ്മ ചെയ്യാൻ എല്ലാ കാലത്തും പിണറായിക്ക് ഒത്ത കള്ളന്മാരെ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു
പ്രതിപക്ഷ സമരങ്ങൾക്കു വീര്യo പോര എന്ന വിമർശനം ഉണ്ടെകിൽ, പരിശോധിക്കപ്പെടണം..സമരവീര്യം അല്ല, നിലവിലെ പ്രശ്ങ്ങളെ കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് പ്രധാനം, അത് നടക്കുന്നു.അൻവർ പറയുന്ന കാര്യങ്ങൾക്ക് പിന്തുണ ഉണ്ട്.ധീരമായ നിലപാട് എടുത്താണ് അൻവർ നീങ്ങുന്നതെന്നും കെഎം ഷാജി പറഞ്ഞു
പി.വി. അൻവർ കൊള്ളാവുന്ന കാര്യം പറഞ്ഞാൽ സ്വീകരിക്കും. അൻവറിന്റെ പാർട്ടി ലീഗിന് വെല്ലുവിളിയല്ല. അൻവറിന്റേത് ധീരമായ നിലപാട്. അൻവർ അഴിമതിക്കാനരാണെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. ധീരമായ പോരാട്ടമാണ് അൻവർ നടത്തുന്നത്. അദ്ദേഹം പാർട്ടി ഉണ്ടാക്കി യു.ഡി.എഫുമായി സഹകരണം തേടിയാൽ സ്വാഗതം ചെയ്യും- കെ.എം. ഷാജി പറഞ്ഞു.
ശിവശങ്കറായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യത്തെ കൂട്ടാളി. പിന്നെ പി. ശശി, എ.ഡി.ജി.പി. അജിത് കുമാർ, സുജിത് ദാസ്... ഇവരെ മാറ്റിയാൽ മറ്റൊരാൾ വരും. സി.പി.എമ്മിൻ്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി വിജയൻ. മാറ്റേണ്ടത് മുഖ്യമന്ത്രിയെ ആണ്. എ.ഡി.ജി.പിയെ മാറ്റിയത് കൊണ്ട് മാത്ര കാര്യമില്ലെന്നും കെ.എം. ഷാജി പറഞ്ഞു
Post a Comment