(www.kl14onlinenews.com)
(03-October -2024)
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്.
ദി ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖം വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. അഭിമുഖത്തിനായി ഒരു പി ആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇതിനായി സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
ദി ഹിന്ദു പത്രത്തിന് അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ഹരിപ്പാട് മുൻ എം എൽ എ ദേവകുമാറിന്റെ മകനാണ്. അതിൽ താത്പര്യമുള്ളതുകൊണ്ട് കൂടിയാണ് അഭിമുഖത്തിന് അനുവാദം നൽകിയത്. പത്രത്തിലെ ലേഖികക്ക് ഒപ്പം ഒരാൾ കൂടി അഭിമുഖ സമയത്ത് ഉണ്ടായിരുന്നു എന്നും മുഖ്യമന്ത്രി സമ്മതിക്കുന്നു. അതാരാണ് തനിക്കറിയില്ല. പത്രത്തിന്റെ പ്രതിനിധികളാണെന്നാണ് കരുതിയത്. അത് പി ആർ ഏജൻസിയുടെ പ്രതിനിധിയാണെന്ന് അറിഞ്ഞത് പിന്നീടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമുഖത്തിൽ മലപ്പുറം ജില്ലയെ കുറിച്ച് വന്ന പരാമർശമാണ് വിവാദങ്ങളുടെ തുടക്കം. പറയാത്ത കാര്യങ്ങൾ അച്ചടിച്ചു വന്നതിൽ പത്രം ഖേദം പ്രകടിപ്പിക്കുയും ചെയ്തിരുന്നു.,
إرسال تعليق