വിവാദങ്ങള്‍ ആയുധമാക്കാൻ പ്രതിപക്ഷം; നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

(www.kl14onlinenews.com)
(04-October -2024)

വിവാദങ്ങള്‍ ആയുധമാക്കാൻ പ്രതിപക്ഷം; നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഇന്ന് ആരംഭിക്കും. ഒമ്പതു ദിവസം ചേരുന്ന സമ്മേളനത്തിന്റെ പ്രധാന അജൻഡ നിയമനിർമാണമാണ്‌. ആറു ബില്ലുകൾ സമ്മേളനത്തിന്റെ പരിഗണനയ്‌ക്കു വരും. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് സമ്മേളനം പിരിയും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സഭയിൽ സംസാരിക്കും.

18ന്‌ സമ്മേളനം അവസാനിക്കുമെന്ന്‌ സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള വെറ്ററിനറി ആൻഡ്‌ ആനിമൽ സയൻസ്‌ സർവകലാശാലാ (ഭേദഗതി) ബിൽ, കേരള കന്നുകാലി പ്രജനന ബിൽ, കേരള പബ്ലിക്‌ സർവീസ്‌ കമീഷൻ ഭേദഗതി ബിൽ, കേരള ജനറൽ സെയിൽസ്‌ ടാക്സ്‌ ഭേദഗതി ബിൽ, പേമെന്റ്‌ ഓഫ്‌ സാലറീസ്‌ ആൻഡ്‌ അലവൻസ്‌ (ഭേദഗതി) ബിൽ എന്നിവയാണ്‌ സമ്മേളനം പരിഗണിക്കുക. കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിന്‌ പകരമുള്ള ബില്ലും പരിഗണിക്കുമെന്നും സ്പീക്കർ പറഞ്ഞു.

വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ആവശ്യപ്പെട്ട തുക നൽകാത്തതിൽ കേന്ദ്രത്തിനെതിരായ വിമർശനം ഭരണപക്ഷം ഉയർത്തും. വിഷയത്തിൽ പ്രതിപക്ഷവും നിലപാട് അറിയിക്കും. അതേസമയം, കണക്കുകളിലെ പ്രശ്നം, തൃശ്ശൂർ പൂരം കലക്കൽ, എഡിജിപി – ആർ.എസ്.എസ് കൂടിക്കാഴ്ച, മുഖ്യമന്ത്രിയുടെ പി.ആർ ഏജൻസി വിവാദം എന്നിവയടക്കം പ്രതിപക്ഷം ഉയർത്തും.ഈ മാസം 7ന് സഭ സമ്മേളനം തുടരുമ്പോൾ സർക്കാറിനെതിരെ നിയമസഭയിൽ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം.ഇടത് സ്വതന്ത്രൻ അൻവറിന്‍റെ സീറ്റ് മാറ്റം കൊണ്ടും ഈ സമ്മേളനം ശ്രദ്ധേയമാകും. എൽഡിഎഫ് മുന്നണി വിട്ട അൻവര്‍ പ്രതിപക്ഷ നിരയിൽ പ്രത്യേക ബ്ലോക്കായിട്ടായിരിക്കും ഇരിക്കുക.

15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം 18 വരെ ഒൻപത് ദിവസം മാത്രമാണ് ചേരുക. ഭരണപക്ഷത്തിനെതിരെ ഉന്നയിക്കാൻ പ്രതിപക്ഷത്തിനു ഒട്ടേറെ വിഷയങ്ങളുള്ളതിനാൽ സഭ പ്രക്ഷുബ്ധമാകാനാണ് സാധ്യത. വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ന് സഭ പിരിയും.

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി ഭേദഗതി ബിൽ, കേരള കന്നുകാലി പ്രജനന ബിൽ, കേരള പബ്ലിക് സർവീസ് കമ്മിഷൻ ഭേദഗതി ബിൽ, കേരള ജനറൽ സെയിൽസ് ടാക്സ് ഭേദഗതി ബിൽ, പ്രവാസി കേരളീയരുടെ ക്ഷേമ ഭേദഗതി ബിൽ, പേയ്മെന്റ് ഓഫ് സാലറീസ് ആൻഡ് അലവൻസസ് ഭേദഗതി ബിൽ എന്നിവയാണു പരിഗണിക്കുന്നത്. കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ഓർഡിനൻസിനു പകരമുള്ള ബില്ലും ഈ സമ്മേളനത്തിൽ പാസാക്കും.

വിവാദ അഭിമുഖത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നെങ്കിലും ഇതിൽ പ്രതിപക്ഷം തൃപ്തരല്ല, സർക്കാരോ മുഖ്യമന്ത്രിയോ ഒരു പിആർ ഏജൻസിയെയും അഭിമുഖത്തിനായി ഏർപ്പെടുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ഈ മറുപടിയിൽ പ്രതിപക്ഷം തൃപ്തരല്ല.

Post a Comment

أحدث أقدم