(www.kl14onlinenews.com)
(28-October -2024)
കൊച്ചി: എറണാകുളം ചിറ്റൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. ബസിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ലെന്നാണ് വിവരം. ബസിന്റെ പിൻഭാഗം പൂർണമായം കത്തി നശിച്ചിട്ടുണ്ട്. ചിറ്റൂർ റോഡിൽ 3.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്.
തൊടുപുഴയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസിയുടെ ലോഫ്ലോർ ബസാണ് കത്തി നശിച്ചത്. അപകട സമയം ബസിൽ 20ൽ അധികം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ഫയർ ഫോഴസ് എത്തിയാണ് തീയണച്ചത്. പത്തു മിനിറ്റോളം സമയം ബസ് നിന്നു കത്തി. ഇതിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്
Post a Comment