(www.kl14onlinenews.com)
(28-October -2024)
സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ: സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'ഡിജികേരളം' പദ്ധതി മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിൽ പൂർത്തീകരിച്ചു
കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച "ഡിജികേരളം" പദ്ധതി മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിൽ പൂർത്തീകരിച്ചു. സർവേ പ്രകാരം കണ്ടെത്തിയ പഠിതാക്കൾക്ക് പരിശീലനം നൽകി മൂല്യനിർണ്ണയം നടത്തിയതോടു കൂടിയാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ ഗ്രാമ പഞ്ചായത്ത് എന്ന നേട്ടം കൈവരിക്കാൻ സാധിച്ചത്. 14 നും 65 നും ഇടയിൽ പ്രായമുള്ള മുഴുവൻ വ്യക്തികൾക്കും ഡിജിറ്റൽ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിനും മറ്റ് ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുന്നതിനും പ്രാപ്തരക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മൊഗ്രാൽ പുത്തൂർ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ ഗ്രാമ പഞ്ചായത്തിന്റെ പ്രഖ്യാപനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷമീറ ഫൈസൽ നിർവഹിച്ചു. മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കദീജ അബ്ദുൽ ഖാദർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള മജൽ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിസാർ കുളങ്കര, ജനപ്രതിനിധികളായ സുലോചന കെ ബി, അസ്മീന ഷാഫി, ഗിരീഷ്, ജുബൈര്യ ശിഹാബ്,സമ്പത്ത് കുമാർ, റാഫി എരിയൽ, സമീമ സാദിഖ്, മല്ലിക,നൗഫൽ പുത്തൂർ എന്നിവരും, പഞ്ചായത്ത് സെക്രട്ടറി പ്രശാന്ത് കുമാർ, പദ്ധതി വളണ്ടിയർമാരും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ പഞ്ചായത്ത് തല ഡിജി കേരളം കോർഡിനേറ്റർ അനിഷ് കെ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി നന്ദിയും രേഖപ്പെടുത്തി.
Post a Comment