സ്കൂട്ടർ യാത്രക്കാരി കുറുകെ ചാടി,മുഖ്യമന്ത്രിയുടെ അഞ്ച് എസ്‌കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു

(www.kl14onlinenews.com)
(28-October -2024)

സ്കൂട്ടർ യാത്രക്കാരി കുറുകെ ചാടി,മുഖ്യമന്ത്രിയുടെ അഞ്ച് എസ്‌കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു
തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ(CM Pinarayi Vijayan) വാഹനവ്യൂഹം(escort) അപകടത്തിൽപെട്ടു(Accident). കുറുകെ ചാടിയ സ്കൂട്ടർ യാത്രക്കാരിയെ രക്ഷപ്പെടുത്താനായി ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനമടക്കം 5 വാഹനങ്ങൾ കൂട്ടിയിടിച്ചു. മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാറുണ്ട്. ആർക്കും പരിക്കില്ല. തിങ്കളാഴ്ച വൈകിട്ട് വാമനപുരം പാര്‍ക്ക് ജങ്ഷനിലായിരുന്നു അപകടം.

സ്‌കൂട്ടര്‍ യാത്രക്കാരി എം.സി. റോഡില്‍നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകാനായി തിരിയുകയായിരുന്നു. പെട്ടെന്ന് കയറി വന്ന സ്കൂട്ടറാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലെത്തിയത്. അവരെ രക്ഷിക്കാനായി പൈലറ്റ് പോയ പൊലീസ് വാഹനം പെട്ടെന്ന് ബ്രേക്ക് പിടിക്കുകയായിരുന്നു.

ഇതിന് പിന്നാലെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം 5 വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചു. മുഖ്യമന്ത്രി പുറത്തിറങ്ങിയുമില്ല. മുഖ്യമന്ത്രി കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. അൽപസമയത്തിന് ശേഷം മുഖ്യമന്ത്രിയുടെ വാഹനം യാത്ര തുടർന്നു. അപകടത്തെത്തുടർന്ന് 15 മിനിറ്റോളം റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി.

അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. എസ്‌കോര്‍ട്ട് വാഹനം കണ്ടു ഭയന്ന് ഇരുചക്ര വാഹന യാത്രക്കാരി പേടിച്ച് മാറി. ഇത് കണ്ട് മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനം ബ്രേക്ക് ചെയ്തു. തൊട്ടു പിറകെ ഉണ്ടായിരുന്ന വാഹനങ്ങളും പെട്ടെന്ന് നിര്‍ത്തി. ഇതിന് പിന്നാലെ വന്ന ആംബുലന്‍സ് മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനത്തില്‍ ഇടിക്കുകയുമായിരുന്നു.

Post a Comment

Previous Post Next Post